അഞ്ചല്‍: ഭീകര പ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ നിരോധിത തീവ്രവാദ സംഘടനകള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പോലീസിന്‍റെ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നിരവധി യുവാക്കള്‍ പിടിയിലായിരുന്നു.
ഏരൂരില്‍ പോലീസിന്‍റെ പിടിയിലായ മുഹമ്മദ് സല്‍മാന്‍(28) ഭീകരവാദത്തിനായി വിദേശരാജ്യങ്ങളില്‍ നിന്ന് പണം സ്വരൂപിച്ചതിന് ജയിലില്‍ കഴിയുന്ന അഞ്ചല്‍ സ്വദേശി റൗഫ് ഷെരീഫിന്‍റെ അനുജനാണ്.
ഡല്‍ഹിയിലടക്കം നടന്ന കലാപങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചത് റൗഫിന്റെ അക്കൗണ്ട് വഴിയായിരുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകള്‍ വിദ്യാര്‍ത്ഥികളിലൂടെ വരും തലമുറയെ ലഹരിക്കടിമപ്പെടുത്താനാണ് ഭീകരവാദികളുടെ പുതിയ നീക്കം.
ഏരൂര്‍ പോലീസിന്‍റെ വലയിലായ അഞ്ചല്‍ കടയില്‍വീട്ടില്‍ ഷരീഫിന്റെ മകന്‍ മുഹമ്മദ് സല്‍മാന്‍ സുഹൃത്തായ കോമളം എഎസ് മന്‍സിലില്‍ അയൂബിന്റെ മകന്‍ അബിന്‍ അയൂബ് എന്നിവരുടെ മൊഴി അനുസരിച്ചാണ് അഞ്ചലില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് വ്യാപാരം വെളിച്ചത്തായത്.
തിരുവനന്തപുരം ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥനായ കൊല്ലം കടയ്ക്കൽ കോട്ടുക്കൽ നെടുപുറം ഉദയാല്‍ കോട്ട് വീട്ടില്‍ അഖിൽ , അഞ്ചൽ തഴമേല്‍ ഹനീഫാ മന്‍സിലില്‍ ഫൈസൽ ബന്നിയാന്‍, ഏരൂർ കരിമ്പിന്‍ കോണം വിളയില്‍ വീട്ടില്‍ അല്‍ സാബിത് എന്നിവരാണ് എംഡിഎംഎ യും കഞ്ചാവുമായി അറസ്റ്റിലായത്. അഞ്ചലിൽ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. തൊട്ടടുത്ത ദിവസം തന്നെ എം ഡി എം എ യുമായി പോരേടം സ്വദേശി നൗഫൽ അറസ്റ്റിലായി.പോരേടം ,പാകിസ്ഥാൻമുക്ക് വയ്യാനത്ത് വീട്ടിൽ സുലൈമാന്റെ മകൻ നൗഫൽ(23 )ആണ് അറസ്റ്റിൽ ആയത് വീട്ടിൽ നിന്നും അറസ്റ്റുചെയ്ത ഇയാളിൽ നിന്നും 300 മില്ലിഗ്രാം എം ഡിഎംഎ,5ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
നിരന്തരം എംഡിഎംഎയുമായി പിടിയിലാവുന്നവരിലേറെയും മുന്‍പ് പോപ്പുലര്‍ ഫ്രണ്ടായി പ്രവര്‍ത്തിച്ചിരുന്നവരുടെ ബിനാമികളും ഏജന്റുമാരുമാണന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. തീവ്രവാദത്തിന്‍റെ ഭാഗമായി മയക്കുമരുന്ന് വ്യാപിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിവിധ,ഏജന്‍സികള്‍ യോജിച്ചുള്ള പ്രവര്‍ത്തനവും സംസ്ഥാനത്ത് വ്യാപിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Discussion about this post