കാസർഗോഡ്: പുതിയ വിദ്യാഭ്യാസ നയം പുതിയ ഭാരതത്തിനുള്ള ബീജാവാപമാണ് ചെയ്യുന്നതെന്ന് കേന്ദ്ര സഹ വിദ്യാഭ്യാസ മന്ത്രി ഡോ. സുബാഷ് സർകാർ. ഭാരതീയ വിദ്യാഭ്യാസ പൈതൃകത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും സാമ്പത്തിക ശാസ്ത്രവും, അർത്ഥനീതിയും പഠിപ്പിക്കുന്നതിനോടൊപ്പം മൂല്യവും പഠിപ്പിച്ചിരുന്നു. ഇന്ന് കുറവാണ് എല്ലായിടത്തും നാം കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വികാസ കേന്ദ്രവും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന ജ്ഞാനോത്സവം 2023 ഫ്രീ കോൺഫറൻസ്, ബ്രോഷർ പ്രകാശനം എന്നിവ സി യു കെ നീലഗിരി ഗസ്റ്റ് ഹൗസിൽ വച്ച് നടന്നു. പരിപാടി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.സുബാഷ് സർക്കാർ ഉദ്ഘാടനം ചെയ്തതു സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസിലർ ഡോ. വെങ്കിടേശ്വരലു അധ്യക്ഷത വഹിച്ചു. പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട കൃതജ്ഞത രേഖപ്പെടുത്തി. പരിപാടിയിൽ വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സഹയോജകൻ എ. വിനോദ് ,എൻസിടിഇ സൗത്ത് റീജിയൺ ചെയർമാൻ പ്രൊഫ.കെ കെ ഷൈൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ എൻ.സി ഇന്ദുചൂഡൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി ബി കെ പ്രിയേഷ് കുമാർ, പ്രൊഫ. നന്ദകുമാർ എന്നിവർ സംബന്ധിച്ചു.
Discussion about this post