കടലുണ്ടി: 50 ലക്ഷം രൂപയുടെ പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് കടലുണ്ടി സ്വദേശി പി. അഞ്ജന അര്‍ഹയായി. കാന്‍പുര്‍ ഐ.ഐ.ടി.യിലെ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിഎച്ച്.ഡി. വിദ്യാര്‍ഥിനിയാണ്. ലോ ടെമ്പറേച്ചര്‍ ജിയോ കെമിസ്ട്രിയിലാണ് ഗവേഷണം. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അപ്ലൈഡ് ജിയോളജിയില്‍ ഇന്റഗ്രേറ്റഡ് എം.എസ്സി. നേടിയിട്ടുണ്ട്.
മണ്ണൂര്‍ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്‍റെ നേതൃത്വം വഹിക്കുന്ന ഡോ. പി. ചന്ദ്രശേഖരന്‍റെയും തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ഹോസ്പിറ്റലിലെ ഡോ. കെ. നന്ദിനിയുടെയും മകളാണ്.
Discussion about this post