തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ഇന്ന് 765 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 20 പേരാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഇന്ന് സ്ഥിരീകരിച്ചു. നിലവില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്ക മാറ്റിവെക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 13,509 ആണ്. സജീവ കേസുകള്‍ 0.03% ആണ്. രോഗമുക്തി നിരക്ക് നിലവില്‍ 98.78% ആയി. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്‍ കീഴില്‍ ഇതുവരെ 220.65 കോടി വാക്‌സിന്‍ ഡോസുകള്‍ (95.20 കോടി രണ്ടാം ഡോസും 22.86 കോടി മുന്‍കരുതല്‍ ഡോസും) നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,784 ഡോസുകളാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,396 പേര്‍ക്ക് രോഗമുക്തി. മൊത്തം രോഗമുക്തര്‍ 4,41,68,321 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,016 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post