തിരുവനന്തപുരം: വനവാസികളുടെ അധ്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്തു നല്‍കണമെന്ന് കേരള വനവാസി വികാസകേന്ദ്രം വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. വയനാട് കണിയാമ്പറ്റ നിവേദിത വിദ്യാലയത്തില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി.പൈതല്‍ അധ്യക്ഷത വഹിച്ചു. അഖിലഭാരതീയ വനവാസി കല്യാണാശ്രമം സംഘടനാ സെക്രട്ടറി അതുല്‍ ജോഗ് ഉദ്ഘാടനം ചെയ്തു.
വനവാസി വികാസകേന്ദ്രം ഒരേസമയം രജിസ്‌ട്രേഡ് സ്ഥാപനവും സംഘടനയും ആണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്വബോധത്തോടെയും സാമൂഹിക പ്രതിബദ്ധതയോടും കര്‍മ്മനിരതരാകണമെന്നും കുടുംബാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പള്ളിയറ രാമന്‍, കെ.സി.പൈതല്‍ എന്നിവരാണ് രക്ഷാധികാരിമാര്‍. പി.രാധാകൃഷ്ണനായിക് ആണ് സംസ്ഥാന പ്രസിഡന്റ്. വൈസ്പ്രസിഡന്റുമാരായി പി.കെ.വത്സമ്മ, എന്‍.പി.ജയദീപ് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെ.എസ്. ശ്രീകുമാറിനെയും തെരഞ്ഞെടുത്തു. കെ. കുമാരനാണ് ട്രഷറര്‍. സംഘടനാസെക്രട്ടറി ജെ.എസ്. വിഷ്ണു, സഹസംഘടനാ സെക്രട്ടറി എ. നാരായണന്‍ എന്നിവരാണ് ഭാരവാഹികള്‍.
അട്ടപ്പാടിയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി വനവാസികള്‍ക്ക് ഗുണപ്രദമായ രീതിയില്‍ നവീകരിക്കുക തുടങ്ങി വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.
Discussion about this post