തിരുവനന്തപുരം : മില്‍മ പാലിന് ഒരു രൂപ വില കൂടി. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടിയത്. മില്‍മ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇതിന് ഇനി മുതല്‍ 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയുമായി. വര്‍ധിക്കും. നാളെ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
നടത്തിപ്പില്‍ വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. ഈ വില വര്‍ധനവ് കൊണ്ട് നഷ്ടം നികത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ടും മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ് വിറ്റ് പോകുന്നത്.
എന്നാല്‍ വില വര്‍ധനയെ കുറിച്ച് അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി. സര്‍ക്കാരിനെ അറിയിക്കാതെയാണ് വില വര്‍ധനവ് വരുത്തിയിരിക്കുന്നത്. വിഷയത്തില്‍ മില്‍മയില്‍ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post