തിരുവനന്തപുരം : ഏപ്രിൽ 23 മുതൽ 25 വരെ ട്രെയിൻ സർവീസിൽ മാറ്റം. വന്ദേഭാരത് ഉത്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് നിലവിൽ ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം.
ഇതേതുടർന്ന് ഈ വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിൽ മലബാർ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയിൽ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയിൽ 3.05 നും മലബാർ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെൻട്രൽ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയിൽ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
24,25 തീയതികളിൽ കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുന്നത്. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗർ കോവിൽ കൊച്ചുവേളി എക്സ്പ്രസ് 24,25 തീയതികളിൽ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിൻകരയിൽ നിന്നാവും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗർകോവിലിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ നിയന്ത്രണം ഉണ്ടാകും.
ഏപ്രിൽ 23 മുതൽ 25 വരെയുള്ള ട്രെയിൻ സർവീസിലെ മാറ്റങ്ങൾ ഇങ്ങനെ
ഏപ്രിൽ 23, 24 – മംഗ്ലൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് കൊച്ചുവേളി വരെ. 23, 24 – ചെന്നൈ-തിരുവനന്തപുരം ട്രെയിൻ കൊച്ചുവേളി വരെ, 24 – മധുര-തിരു. അമൃത എക്സ്പ്രസ് കൊച്ചുവേളി വരെ , 23 – ശബരി എക്സ്പ്രസ് കൊച്ചുവേളി വരെ , 23, 24 – കൊല്ലം-തിരു. എക്സ്പ്രസ് കഴക്കൂട്ടം വരെ , 24, 25 – നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ.
Discussion about this post