തിരുവനന്തപുരം: കേരളമണ്ണിൽ കുതിപ്പ് തുടർന്ന വന്ദേ ഭാരതിന് ആശംസ അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ‘പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് നാടന് സമർപ്പിച്ചിരിക്കുകയാണ്. കഥകളിയുടെയും കളരിപ്പയറ്റിന്റെയും മണ്ണിൽ വന്ദേ ഭാരത് എത്തുന്നത് ആകർഷണീയമാണ്. ആയൂർവേദത്തിന്റെ മനോഹര ഇടത്താണ് വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്’.ഇന്ന് കേരളത്തിലെ യുവജനങ്ങൾ ‘അടിപൊളി’ എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു. അടിപൊളി വന്ദേഭാരതിൽ അടിപൊളി എക്‌സ്പീരിയൻസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ ആശംസ.
മണിക്കൂറിൽ 180 കിലോമീറ്റർ സ്പീഡൽ സഞ്ചരിക്കാൻ കഴിയും വിധമാണ് വന്ദേ ഭാരത് നിർമ്മിച്ചിരിക്കുന്നത്. 35 വർഷത്തെ ആയുസാണ് ട്രെയിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. വളരെ വൈകാതെ തന്നെ വന്ദേ ഭാരതിന്റെ വേഗത വർദ്ധിപ്പിക്കുെമന്നും മന്ത്രി പറഞ്ഞു. 110 കിലോമീറ്റർ വേഗത്തിൽ 24 മാസത്തിനുള്ളിൽ വന്ദേ ഭാരത് സർവീസ് നടക്കും. 381 കോടി ചെലവഴിച്ച് വന്ദേ ഭാരതിന്റെ വേഗത 130 കിലോമീറ്ററിലേക്കും 160 കിമീറ്ററിലേക്കും വർധിപ്പിക്കും. അടുത്ത 48 മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറിലും കാസർകോടേക്ക് അഞ്ചര മണിക്കൂറിലും എത്താനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഒട്ടുംമിക്ക ട്രാക്കുകളും വളവുകളുണ്ട്. അതുകൊണ്ട് തന്നെ 80 മുതൽ 90 വരെ മാത്രമാണ് ശരാശരി വേഗം. ഇത് മികച്ച സിഗ്‌നൽ സംവിധാനത്തിലൂടെയും ട്രാക്കിലെ പരിഷ്‌കാരത്തിലൂടെയുംമാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
വേഗം മണിക്കൂറിൽ 130 കിലോമീറ്ററിൽ എത്തിക്കും. തിരുവനന്തപുരം- മംഗലപുരം 5.30 മണിക്കൂറിൽ എത്തിക്കും. ഇതിനായി 2,033 കോടി രൂപ കേരളത്തിന്നൽകും. റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്കെത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ലോകത്തെ ഏത് രാജ്യവുമായി താരതമ്യപ്പെടുത്താവുന്ന നിലയിലേക്ക് റെയിൽവേയെ മാറ്റും. സാംസ്‌കാരിക പൈതൃകം കാത്ത് സൂക്ഷിച്ച് ലോകോത്തര നിലവാരമുള്ള റെയിൽവേ സ്റ്റേഷൻനിർമ്മിക്കും.തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ ഡിസൈൻ മികവ് പുലർത്തുന്നതാണ്.രണ്ട് മൂന്ന് വർഷത്തിനകം മികച്ച നിലവാരത്തിലേയ്‌ക്ക്മാറ്റും- റെയിൽവേ മന്ത്രി വ്യക്തമാക്കി.
Discussion about this post