തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നത് ദുഖകരമെന്ന് സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട്. സിൽവർ ലൈൻ പദ്ധതിയും വന്ദേ ഭാരതും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
‘ലോക നിലവാരത്തിലുള്ള ട്രെയിനുകൾ ഉണ്ടാവുന്നത് ടൂറിസത്തിന്റെ വളർച്ചയുടെ ആദ്യ പടി തന്നെയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഇപ്പോഴാണ് ലോക നിലവാരത്തിലുള്ള റെയിൽവേ സംവിധാനങ്ങൾ രൂപപ്പെടുന്നത്. ഇപ്പോൾ അത് ഉണ്ടായതിൽ സന്തോഷമുണ്ട്. കെ റെയിലും വന്ദേ ഭാരതും കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. വന്ദേ ഭാരത് റെയിൽവേ സംവിധാനത്തിന്റെ അപ്ഗ്രഡേഷൻ ആണ്. ഇപ്പൊ ഉള്ള റെയിൽവേ സംവിധാനത്തിലൂടെ ഓടാൻ കഴിയുന്ന ആധുനികമായ ട്രെയിനാണ് വന്ദേ ഭാരത്’- അദ്ദേഹം പറഞ്ഞു.
Discussion about this post