VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു; തൃശൂർപൂരത്തിന് സമാപനം

VSK Desk by VSK Desk
1 May, 2023
in കേരളം
Share
Tweet
SendTelegram

തൃശൂർ: വടക്കുന്നാഥനെ സാക്ഷിയാക്കി ഭഗവതിമാർ ഉപചാരം ചൊല്ലി. ഇതോടെ തൃശൂർ പൂരത്തിന് സമാപനമായി. അടുത്ത വർഷം ഏപ്രിൽ 19 നാണ് പൂരം. കൊമ്പൻ ചന്ദ്രശേഖരന്റെ പുറത്തായിരുന്നു തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയത് എറണാകുളം ശിവകുമാറും. പതിനഞ്ചാനകളുടെ അകമ്പടിയിലായിരുന്നു ഭഗവതിമാരുടെ വരവ്. കിഴക്കൂട്ട് അനിയൻ മാരാരും ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുമാണ് മേളത്തിന് നേതൃത്വം നൽകിയത്. 

ഇരുകൂട്ടരുടേയും മേളം കലാശിച്ച ശേഷം ഭഗവതിമാർ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂല സ്ഥാനത്തെത്തി. കൊമ്പൻമാർ ഭഗവതിമാരെ പ്രതിനിധീകരിച്ച് തുമ്പിക്കൈ ഉയർത്തി പരസ്പരം വണങ്ങി പൂരപറമ്പിനോട് വിടപറഞ്ഞു. അടുത്ത പൂരത്തിന് കാണാമെന്ന പ്രതീക്ഷയിൽ ദേശക്കാരും മടങ്ങുകയായിരുന്നു.

പുലർച്ചെ 4.15നായിരുന്നു വെടിക്കെട്ട്. തിരുവമ്പാടിയാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. 4 മിനിറ്റ് നീണ്ടു. പിന്നീട് അരമണിക്കൂറിനുശേഷം പാറമേക്കാവ് വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു. ശബ്ദ വർണങ്ങൾ കൊണ്ട് ഒരു മണിക്കൂർ ആകാശത്തും പൂരം തീർത്താണ് വെടിക്കെട്ട് അവസാനിച്ചത്. പുലർച്ചെ 3 മണിക്ക് തുടങ്ങുമെന്ന് പറഞ്ഞെങ്കിലും ക്രമീകരണത്തിൽ താമസം നേരിടുകയായിരുന്നു. പൂരം വെടിക്കെട്ട് കഴിഞ്ഞ് 15 മിനിറ്റിനുശേഷം തൃശൂരിൽ മഴപെയ്തു.

വെടിക്കെട്ടുപോലെ കുടമാറ്റത്തിലും പാറമേക്കാവും തിരുവമ്പാടിയും മത്സരിക്കുകയായിരുന്നു. വർണക്കുടകൾക്കു പുറമെ എൽഇഡി കുടകളും വ്യത്യസ്ത രൂപങ്ങളും ആനപ്പുറത്ത് അണിനിരത്തി പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ചു. കാണികൾ ആർപ്പു വിളികളോടെ ഒപ്പം കൂടി. പാറമേക്കാവിലമ്മയുമായി ഗുരുവായൂർ നന്ദനും, തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. ഇരുവശത്തെയും ആനച്ചന്തവും കുടകളുടെ വൈവിധ്യവും കാണാൻ ജനസഹസ്രങ്ങൾ പൂരപ്പറമ്പിൽ എത്തി. 15 കൊമ്പൻമാരാണ് ഇരുവശവും നിരന്നത്.

കിഴക്കൂട്ട് അനിയൻമാരാർ പ്രമാണിയായ ഇലഞ്ഞിത്തറമേളം പൂരാസ്വാദകർക്ക് എന്നും ഓർമിക്കാവുന്ന അനുഭവമായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിനു ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ ആയിരുന്നു പ്രമാണി. മേളപ്രമാണി കോങ്ങാട് മധുവിന്‍റെ നേതൃത്വത്തിലായിരുന്നു മഠത്തില്‍വരവ് പഞ്ചവാദ്യം.

ഘടക ക്ഷേത്രങ്ങളുടെ എഴുന്നള്ളിപ്പോടെയായിരുന്നു പൂരാഘോഷങ്ങളുടെ തുടക്കം. ശ്രീമൂലസ്ഥാനത്ത് മേളം പെരുപ്പിച്ച് വടക്കുന്നാഥനെ വണങ്ങി നീങ്ങിയ ഘടകപൂരങ്ങളെല്ലാം കാണികളുടെ കണ്ണും കാതും മനസ്സും നിറച്ചു. നെയ്തലക്കാവിലമ്മയെ തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ ആയിരങ്ങൾ എത്തി. ആനപ്രേമികളുടെ ഇഷ്ടതാരം പാമ്പാടി രാജൻ അയ്യന്തോൾ ഭഗവതിയെയാണ് തിടമ്പേറ്റിയത്.

Share1
Tweet
SendShareShare

Latest from this Category

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

പി.ഇ.ബി. മേനോൻ സാർ അനുസ്മരണ സഭ ഇന്ന് ആലുവയിൽ

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി: ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

പി.ഇ.ബി. മേനോൻ സാർ അനുസ്മരണ സഭ ഇന്ന് ആലുവയിൽ

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies