തിരുവനന്തപുരം: വിശ്വശാന്തിക്കും ലോകസമാധാനത്തിനുമായിവിശ്വരക്ഷാ യാഗ സമിതിയുടെ നേതൃത്വത്തിൽ മരുതൻകുഴി ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ വച്ച് മെയ് 12,13,14 തീയതികളിൽ നടത്തപ്പെടുന്ന നവ ചണ്ഡികാ യാഗത്തിൻ്റെ യാഗവേദിയുടെ പന്തൽ കാൽനാട്ടു കർമ്മം എൻ.എസ്.എസ്.എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ എം സംഗീത് കുമാർ നിർവഹിച്ചു. വിശ്വരക്ഷാ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് വിജി തമ്പി, വിശ്വരക്ഷാ യാഗ സമിതി അധ്യക്ഷൻ എസ്.ഗോപിനാഥ് ഐപിഎസ് (റിട്ട. ഐ.ജി) സെക്രട്ടറി ജി.സനൽകുമാർ, ട്രഷറർ അരുണാചലം സതീഷ്, ചലച്ചിത്ര നിർമ്മാതാവും നടനുമായ സുരേഷ് കുമാർ, എസ്.പി. ഫോർട്ട് ഹോസ്പിറ്റൽ ഡയറക്ടർ പി.സുബ്രഹ്മണ്യം, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് ലിമിറ്റഡ് മുൻ വൈസ് പ്രസിഡൻ്റ് ജയൻ നായർ ഉദിയന്നൂർ ദേവി ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ നായർ.കെ. സെക്രട്ടറി ബി.ശശിധരക്കുറുപ്പ് നവ ചണ്ഡികാ യാഗ കോർഡിനേറ്റർമാരായ ആർ.റ്റി.കിരൺ, ത്രിവിക്രമൻ അടികൾ, കൗൺസിലർ ഒ.പത്മലേഖ, അനന്തപുരി ഹിന്ദു ധർമ്മപരിഷത്ത് ചെയർമാൻ എം.ഗോപാൽ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, വിഎച്ച്പി വിഭാഗ് സെക്രട്ടറി റെജി കെ.എസ്, ജോയിൻ്റ് സെക്രട്ടറി സാബു കെ.നായർ, സംയോജക് അഡ്വ.കെ.മോഹൻകുമാർ, ജില്ലാ പ്രസിഡൻറ് സി. ബാബുകുട്ടൻ, ജോയിൻ്റ് സെക്രട്ടറിമാരായ സന്ദീപ് സോമൻ, കെ.അജിത്കുമാർ, ട്രഷറർ രമേഷ് പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post