പാലക്കാട്: തപസ്യ സംസ്ഥാന പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെ വീണ്ടും തെരഞ്ഞെടുത്തു. കെ.ടി. രാമചന്ദ്രനാണ് പുതിയ ജന.സെക്രട്ടറി. പദ്മശ്രീ പി. നാരായണക്കുറുപ്പ്, പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കാനായി കുഞ്ഞിരാമൻ, സുവർണ നാലപ്പാട്, മദനൻ, എം.എ. കൃഷ്ണൻ, ആർ, സഞ്ജയൻ (രക്ഷാ.), കല്ലറ അജയൻ (വർക്കിങ് പ്രസി), ശ്രീശൈലം ഉണ്ണികൃഷ്ണൻ, മുരളി പാറപ്പുറം, യു.പി. സന്തോഷ്, ഐ.എസ്. കുണ്ടൂർ, രജനി സുരേഷ്, ശ്രീനാഥ് കല്ലക്കട്ട (ഉപാധ്യക്ഷന്മാർ), ജി.എം. മഹോഷ് (ജോജന.സെക്ര), പി.ജി. ഗോപാലകൃഷ്ണൻ, എം.വി. ശൈലേന്ദ്രൻ, ടി.എസ്. നീലാം ബരൻ, ഇ.എം. ഹരി, പി.ജി. ശ്രീകുമാർ (സെക്ര), അനൂപ് കുന്നത്ത് (ട്രഷ), സച്ചിദാനന്ദൻ (ഓഫീസ്), പി.കെ. സുധാകരൻ (ജോ.ട്രഷ), ശ്രീജിത്ത് തണ്ട്രായി (സംഘടന സെക്രട്ടറി).
യു.പി. സന്തോഷ്, മണി എടപ്പാൾ, സി.സി. സുരേഷ്, രജിത് കുമാർ, ഡോ. സുജാത, രാജൻ ബാബു, ആർ. അജയൻ, സതീഷ് ബാബു, പി.ഇ. ദാമോദരൻ, പി. വിജയാംബിക, രാമകൃഷ്ണൻ വെങ്ങര, പ്രമോദ് കാളിയ ത്ത്, ഗോപി കൂടല്ലൂർ, പി.കെ. ബിജു, ലക്ഷ്മി ഹരിദാസ്, ശ്രീജിത്ത് മുത്തേടത്ത്, ശശി നാരായണൻ, പ്രശാന്ത് ബാബു കൈതപ്രം, എം.സതീശൻ, കാവാലം ശശികുമാർ, അനുകൃഷ്ണൻ കാരക്കാട്, ഡോ. ശിവപ്രസാദ് സംസ്ഥാന സമിതി). വിവിധ ഉപസമിതികളും രൂപീകരിച്ചു.
കെ.ടി. രാമചന്ദ്രൻ പാലക്കാട് യൂണിറ്റ് സെക്രട്ടറി, ജില്ലാ ട്രഷറർ, സംസ്ഥാന സെക്രട്ടറി, സമിതിയംഗം എന്നീ ചുമതലകൾ വ ഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കോടതിയിൽ ഫെയർകോപ്പി സൂപ്രണ്ടായിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ എഴുത്തുകാരും സാംസ്കാരിക നായകരും കാണി ക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമന്ന് യു.പി. സന്തോഷ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. കലാ – സാഹിത്യ – ചലച്ചിത്ര രംഗങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള ചിലരുടെ നിക്കത്തിനെതിരെ മൗനം പാലിക്കുന്നത്. ഇവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നു. ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ മത മൗലികവാദികളും ഇടതുപക്ഷ സംഘടനകളും ശബ്ദമുയർത്തിയപ്പോൾ സാംസ്കാരിക നായകരെന്നു പറയുന്നവർ മൗനം പാലിക്കുകയായിരുന്നു. പ്രദർശനം തടയണമെന്ന ആവശ്യം സുപ്രീംകോടതിയും ഹൈക്കോടതിയും ആവർത്തിച്ച് നിരാകരിച്ചിട്ടും ഇത് അംഗീകരിക്കാൻ സർക്കാർ തയാറായില്ല.
സിനിമയെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ മതഭീകരപ്രവർത്തനമുണ്ടെന്ന് തുറന്നുകാട്ടുന്ന സിനിമ പ്രദർശിപ്പിക്കുന്നതല്ല, ഭീഷണി മൂലം പോലീസിന്റെ സംരക്ഷണത്തോടെ ചിത്രം പ്രദർശിപ്പിക്കേണ്ടി വരുന്നതാണ് അപമാനകരം.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചലച്ചിത്ര ആവിഷ്കാരത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് രാജ്യത്തെ അഖണ്ഡതയെ തകർക്കുന്നതിന് തുല്യമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
Discussion about this post