തൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഉത്തരവ്. ദേവസ്വത്തിന്റെ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെ ഇനി മുതല്‍ മറ്റൊരു പരിപാടികള്‍ക്കും മൈതാനം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്.
കഴിഞ്ഞ മാസം 11ന് ഇത് സംബംന്ധിച്ച് ഉത്തരവിട്ടെങ്കിലും ഇപ്പോഴാണ് ഇതിനുള്ള പൂര്‍ണരൂപം പുറത്തുവന്നത്. മറ്റ് പരിപാടികള്‍ നടത്തുന്നതിനായി ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന അപേക്ഷകള്‍ കോടതിയില്‍ ഹാജരാക്കി മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹര്‍ജിയിലാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മൈതാനത്തിനകത്ത് പെതു പരിപാടികളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളോ സംഘടിപ്പിക്കരുത്. പാതകള്‍ കൈയേറിയുള്ള കച്ചവടം അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ ലംഘിച്ച് നടപ്പാതകള്‍ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ ബന്ധപ്പെട്ടവര്‍ക്ക് മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
Discussion about this post