തിരുവനന്തപുരം: ഡോ. വന്ദനയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു ആവശ്യപ്പെട്ടു. ഐഎംഎ ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. വന്ദനദാസിന്റെ കുടുംബാംഗങ്ങളുമായി ആലോചിച്ച് സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ആശുപത്രി സംരക്ഷണ നിയമം ഉണ്ടായതുകൊണ്ടുമാത്രമായില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ സാംസ്‌കാരിക നായകന്മാരുള്‍പ്പെടെ പൊതുസമൂഹം രംഗത്തുവരണം. ആശുപത്രി ആക്രമണങ്ങളുണ്ടാകുമ്പോള്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഡോക്ടര്‍മാര്‍ക്കുമേല്‍ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന സമ്മര്‍ദവും ഒഴിവാക്കണം. ഐഎംഎയ്ക്കുപോലും സമ്മര്‍ദമുണ്ടാകുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് എത്രമാത്രം സമ്മര്‍ദമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
ഐഎംഎ മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡ പിള്ള, സംസ്ഥാന സെക്രട്ടറി ജോസ് കുര്യന്‍, ഐഎംഎ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡോ. ശ്രീജിത്ത് ലാല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post