കൊച്ചി: ആരോഗ്യഭാരതിയുടെ നേതൃത്വത്തില്‍ ഏകദിന ദക്ഷിണ ക്ഷേത്ര പരിസ്ഥിതി പഠനക്യാമ്പ് നടത്തി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നൂതനാശയങ്ങള്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്കി. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന് ഉദ്ഘാടനം ചെയ്തു.
എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററിന് സമീപമുള്ള അക്ഷയ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ആരോഗ്യഭാരതി ദേശീയ സെക്രട്ടറിമാരായ ഡോ. മഞ്ജുനാഥ്, ഡോ. പ്രവീണ്‍ പ്രഭാകര്‍, സദാശിവ് എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. വേണു.ജി. നായര്‍ ക്ലാസ് എടുത്തു. ആരോഗ്യഭാരതി നടപ്പാക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ ജൂണ്‍ 5ന് പരിസ്ഥിതി ദിനത്തില്‍ ആരംഭിക്കും. തെരഞ്ഞെടുത്ത പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രാധാകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ.ജി. ഹരികൃഷ്ണന് സ്വാഗതം പറഞ്ഞു. ഉത്തര തമിഴ്നാട് വൈസ് പ്രസിഡന്റ് ഹരിഹരന് നന്ദി പറഞ്ഞു.
Discussion about this post