മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ആദ്ധ്യാത്മിക-സാംസ്കാരിക മൂല്യങ്ങളെ ഇളംതലമുറകളിൽ പകരാൻ സാധിക്കാകൊണ്ടും, ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങളും, ജീവിതത്തെക്കുറിച്ചുതന്നെ തെറ്റായ കാഴ്ചപ്പാടുകളുണ്ടാക്കുന്ന ആശയങ്ങളുടെ പ്രചരണവും മറ്റും ഈ സ്ഥിതിവിശേഷത്തെ സ്ഫോടനാത്മകമാക്കുന്നു. മുഖ്യധാരാ സമൂഹത്തിൽ സംഭവിക്കുന്ന ഈ സാമൂഹ്യദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ഭരണസംവിധാനത്തിന്റെയും കൂടി ചുമതലയാണ്. മൂല്യാധിഷ്ഠിതമായ അനൗപചാരിക വിദ്യാഭ്യാസത്തിന് കളമൊരുക്കലാണ് അതിനുള്ള ഒരു പോംവഴി.
ശിഥിലമായ കുടുംബബന്ധങ്ങൾ കാരണം നല്ലൊരു ശതമാനത്തിന് ആ സാദ്ധ്യതകളും അടയുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡുകൾ മുൻകയ്യെടുത്ത് കേരളത്തിലെ ഗ്രാമങ്ങൾ തോറും ഒരു പാഠശാല ബാലികാബാലന്മാർക്കായി (5 വയസ്സു മുതൽ 14 വയസ്സുവരെ പ്രായമായ) ആരംഭിക്കാൻ വേണ്ട സംവിധാനം ചിന്തിക്കണമെന്ന് കൊട്ടാരക്കരയിൽ ചേരുന്ന മത് കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം ദേവസ്വം ബോർഡുകളോട് ആവശ്യപ്പെടുന്നു ഗ്രാമവാസികൾക്കു സുപരിചിതരും സമ്മതരും ആയ റിട്ടയേർഡ് അദ്ധ്യാപകരും മറ്റും ഉൾപ്പെടുന്ന വ്യക്തികളെ ചേർത്ത് കേരള ക്ഷേത്രസംരക്ഷണസമിതി ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന പാഠശാലാപ്രവർത്തനത്തിന്റെ രീതിയിൽ മറ്റു ഹൈന്ദവപ്രസ്ഥാനങ്ങളാലും ഈ നടപ്പാക്കാനാവശ്യമായ സാമ്പത്തികസഹായം ഉറപ്പാക്കാൻ ബോർഡുകൾ തയ്യാറാകണമെന്ന സമിതിയുടെ ഈ സമ്മേളനം ആവശ്യപ്പെടുന്നു.
പദ്ധതി ചുരുങ്ങിയ പക്ഷം, ക്രിയാത്മകമായി അത്തരം പാഠശാലകൾ നടന്നുവരുന്നത്കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുവാൻ സാധിക്കുമാറ് ഒരു വാർഷിക ഗ്രാന്റ് അനുവദിച്ചു കൊടുക്കാൻ തയ്യാറാകണമെന്നും കൂടി ഈ സമ്മേളനം ആവശ്യപ്പെടുന്നു
Discussion about this post