കൊച്ചി : മാതാ അമൃതാനന്ദമയി രാജ്യത്തിനുമാത്രമല്ല ലോകത്തെയും സ്വാധീനിക്കുന്ന രീതിയില്‍ സംഭാവന നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത ആശുപത്രി രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയ്ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രി തന്റെ പ്രസംഗത്തിന് തുടക്കം കുറിച്ചത്.
ഓഡീഷയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടെ, നമ്മുടെ കുടുംബത്തിലുള്ളവര്‍ പെട്ടന്ന് ഇല്ലാതായ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ആദി ശങ്കരാചാര്യര്‍, നാരായണഗുരു, അമ്മ തുടങ്ങിയവര്‍ ഉള്ളനാടാണ് കേരളം. പല തവണ അമ്മയെ കണ്ട് ആശീര്‍വാദം നല്‍കിയിട്ടുണ്ട്. അമ്മയുടെ അടുത്ത് എത്തുന്ന എല്ലാവര്‍ക്കും അമ്മ സ്‌നേഹവും ആശീര്‍വാദങ്ങളും നല്‍കുന്നുണ്ട്.
ആതുര സേവന രംഗത്തും അമൃതാനന്ദമയീ മഠം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ഗുജറാത്ത് ഭൂകമ്പം ഉള്‍പ്പടെ നിരവധി അവസരങ്ങളില്‍ രാജ്യത്തിന് അമൃതാനന്ദമയീ മഠം സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി ആരോഗ്യ രംഗത്ത് മാറ്റങ്ങള്‍ വരുത്തുവാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചു.
പല പദ്ധതികള്‍ വഴി ചികിത്സാ സഹായങ്ങള്‍ വര്‍ധിപ്പിച്ചു. 648 മെഡിക്കല്‍ കോളേജുകളാണ് രാജ്യത്തുള്ളത്. മെഡിക്കല്‍ സീറ്റുകളുടെ എണ്ണം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.




Discussion about this post