പത്തനംതിട്ട: പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഇന്നലെ മണിമലയാറിന്‍റെ ഒഴുക്ക് വീണ്ടെടുക്കാനായുള്ള ആദ്യ ഘട്ട പഠന റിപ്പോർട്ട് തയ്യാറാക്കാനായി സംപൂജ്യ സ്വാമിനിയമ്മക്കൊപ്പം അയുദ്ധ് അംഗങ്ങൾ നദിയിലൂടെ യാത്ര ചെയ്ത് ഇപ്പഴത്തെ പുഴയുടെ ശോചനീയ അവസ്ഥകൾ രേഖപ്പെടുത്തി. കൂടാതെ സമീപവാസികളിൽ നിന്നും ഉള്ള നദിയുടെ പൂർവ്വ കാല പരിചയവും അന്നത്തെയും ഇപ്പഴത്തേയും സാഹചര്യങ്ങളും, നദിയുടെ ഒഴുക്ക് എങ്ങനെ നഷ്ടമാകുന്നു എന്ന് സഹിതം ഉളള കാര്യങ്ങൾ അവർ വ്യക്തമായി പറഞ്ഞ് തരുകയുണ്ടായി. പരിസ്ഥിതി സംരക്ഷണസമതി പ്രചാരകൻ ശ്രീ രംഗനാഥ്കൃഷ്ണ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ സേവാഭാരതി, സംസ്കൃതി ഗ്രാമ സേവാ സമിതി എന്നീ സംഘടനയിലെ പ്രവർത്തകരും പങ്കെടുത്തു.






Discussion about this post