കോഴിക്കോട് : മൂന്നുദിവസം നീണ്ടുനിന്ന അഖിലഭാരതി വിദ്യാർത്ഥി പരിഷത്തിന്റെ സംസ്ഥാന പഠനശിരം സമാപിച്ചു. കോഴിക്കോട് ചിന്മയാജ്ഞലി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പഠനശിരത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സംസ്ഥാന കാര്യകർത്താക്കൾ വിവിധ വിഷയത്തെക്കുറിച്ച് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അരുൺ കടപ്പാൾ സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി സി ഐ വിപിൻകുമാർ സമാരോപ് ഭാഷണം നടത്തി. സമകാലിക കാലഘട്ടത്തിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തനത്തെ കുറിച്ചും സാമൂഹിക വിഷയത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
Discussion about this post