കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനെതിരെ പൊതു സമൂഹം ഒന്നിച്ചണിനിരക്കണമെന്ന് അഡ്വ.എ.ജയശങ്കർ. ഏഷ്യനെറ്റ് ലേഖികക്കെതിരായ കേസ് ഭരണക്കർത്താക്കളുടെ ധാർഷ്ട്യത്തിൻ്റെയും ഏകാധിപത്യ ഫാസിസ്റ്റ് ശൈലിയുടെയും ദൃഷ്ടാന്തമാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ സർക്കാർ എതിരഭിപ്രായത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് ഫോറം ഫോർ പ്രസ്സ് ഫ്രീഡം സംഘടിപ്പിച്ച സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട.കേരള ഹൈകോടതി ജഡ്ജി ശ്രീ.പി.എൻ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.എസ്സ്.രാധാകൃഷ്ണൻ, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ശ്രീ.എം.ആർ.ഹരികുമാർ എന്നിവർ സംസാരിച്ചു. ശ്രീ.എം.ആർ. കൃഷ്ണകുമാർ സ്വാഗതവും ശ്രീ. കെ.എൻ.ദേവകുമർ നന്ദിയും രേഖപ്പെടുത്തി.












