VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
7 October, 2026
in ഭാരതം
Share
Tweet
SendTelegram

ബാലാഘട്ട്(മധ്യപ്രദേശ്): ദേവറസ് സഹോദരന്മാരുടെ പൂര്‍വിക ഗ്രാമമായ കരംജയില്‍ നേത്രപരിശോധനാകേന്ദ്രവും സ്മൃതിഭവനും സമര്‍പ്പിച്ച് നാഗ്പൂര്‍ മാധവ് നേത്രാലയ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍. ആര്‍എസ്എസിന്റെ മൂന്നാമത് സര്‍സംഘചാലകായിരുന്ന ബാളാസാഹേബ് ദേവറസിന്റെയും മുതിര്‍ന്ന പ്രചാരകനായിരുന്ന ഭാവുറാവു ദേവറസിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നിലാണ് സേവാകേന്ദ്രങ്ങളുടെ സമര്‍പ്പണമെന്ന് ചടങ്ങില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പ്രസംഗത്തിനല്ല, പ്രവര്‍ത്തിക്കാണ് പ്രാധാന്യം. പ്രസംഗങ്ങള്‍ എല്ലാവരും മറക്കും. എന്നാല്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ചിരകാലം നിലനില്‍ക്കും, അദ്ദേഹം പറഞ്ഞു.

ഒരു മഹാനോടുള്ള ആദരവ് ജീവചരിത്രം വായിക്കുകയോ ഓര്‍മ്മിക്കുകയോ ചെയ്യുന്നതില്‍ മാത്രം ഒതുങ്ങരുത്, മറിച്ച്, ആ ജീവിതസന്ദേശം പെരുമാറ്റത്തില്‍ സ്വീകരിക്കണമെന്ന് സര്‍സംഘചാലക് പറഞ്ഞു. സേവന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പങ്കാളിത്തം വേണം. എല്ലാവര്‍ക്കും പങ്കുണ്ടായിരിക്കണം. സാമൂഹിക സേവനം എന്നത് എല്ലാവരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പുരോഗമിക്കുന്ന ഒരു പ്രവൃത്തിയാണ്. ഏതൊരു സാമൂഹിക പദ്ധതിയുടെയും വിജയത്തില്‍ ഓരോ വ്യക്തിക്കും ചുമതലകളുണ്ട്.

ഒരാള്‍ നേടിയെടുക്കുന്ന അറിവും കഴിവും മാതൃരാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രയോജനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസവും കഴിവും സമൂഹത്തിനും രാഷ്ട്രത്തിനും പ്രയോജനപ്പെടുന്നില്ലെങ്കില്‍, അവ വ്യക്തിപരമായ നേട്ടങ്ങളിലൊതുങ്ങും. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി നിരവധി മഹത്തുക്കള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിലര്‍ സ്വാതന്ത്ര്യത്തിനായി പോരാടി, ചിലര്‍ സാമൂഹിക പരിഷ്‌കരണത്തിനായി പ്രവര്‍ത്തിച്ചു, മറ്റുള്ളവര്‍ ദേശീയത, ധര്‍മ്മം, സംസ്‌കാരം എന്നിവയ്ക്ക് സംഭാവന നല്‍കി. ഈ എല്ലാ ശ്രമങ്ങളുടെയും ആത്യന്തിക ലക്ഷ്യം രാഷ്ട്രത്തിന്റെ ഉന്നമനമായിരുന്നു.  മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ ദുഃഖം തോന്നുകയും അത് ലഘൂകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്, അദ്ദേഹം പറഞ്ഞു.

ട്രസ്റ്റ് പ്രസിഡന്റ് അതുല്‍ ശിരോദ്കര്‍, ആര്‍എസ്എസ് മധ്യക്ഷേത്ര സംഘചാലക് പൂര്‍ണേന്ദു സക്‌സേന, വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാര്‍, ട്രസ്റ്റിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. പവന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

പുതിയ വാര്‍ത്തകള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies