അഞ്ചൽ: സേവാഭാരതി ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സേവാഭാരതിയുടെ ഓഫീസ് അങ്കണത്തിൽ വച്ച് പ്രതിഭാസംഗമവും വാർഷിക സമ്മേളനവും നടത്തി. പ്രതിഭാസംഗമത്തിൻറെ ഉദ്ഘാടനം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നിർവഹിച്ചു. സേവാഭാരതി ഏരൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രഭാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഏരൂർ സേവാഭാരതിയുടെ ആസ്ഥാന മന്ദിരം പണിയുന്നതിനായി സൗജന്യമായി നൽകിയ ഭൂമിയുടെ രേഖ സേവാഭാരതി ജില്ലാ പ്രസിഡന്റ് കേണൽ എസ് ഡിന്നി(Reted) ഏറ്റുവാങ്ങുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ ധനസഹായ വിതരണം രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് ആർ സതീഷ് നിർവഹിച്ചു. പ്രതിഭകളെ അനുമോദിക്കൽ രാഷ്ട്രീയ സ്വയംസേവക സംഘം അഞ്ചൽ ഖണ്ഡ് സംഘചാലക് അഡ്വ അനിൽകുമാർ നിർവഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പ്രധാന മന്ത്രി സുരക്ഷാ ബീമാ യോജന ഇൻഷുറൻസ് പദ്ധതിയിൽ നിരവധി പേരെ സൗജന്യമായി ചേർത്തു. സേവാഭാരതി ജില്ലാ സെക്രട്ടറി അശോക്, ബി എം എസ് കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി അനിൽകുമാർ, ഏരൂർസുനിൽ, രാഷ്ട്രീയ സ്വയംസേവക സംഘം അഞ്ചൽ ഖണ്ഡ് കാര്യവാഹ് മിഥുൻ എസ്, സേവാഭാരതി ഏരൂർ സെക്രട്ടറി മനോജ് എസ്, സി ബിജുകുമാർ, എന്നിവർ പ്രസംഗിച്ചു.














