തിരുവനന്തപുരം: ശ്രീനിജന്‍ എംഎല്‍എക്കെതിരായ വ്യാജവാര്‍ത്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കായി പോലീസിന്റെ വ്യാപക തെരച്ചില്‍. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്‍ഡറെ തിരുവനന്തപുരത്തെ ഓഫീസിലും ഇന്നലെ കൊച്ചി പൊലീസ് റെയ്ഡ് നടത്തി. ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തതായാണ് വിവരം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു റെയ്ഡ്.
29 കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ്പുകള്‍ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെയാണ് നടപടി. മുഴുവന്‍ ജീവനക്കാരുടെ ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയായിരുന്നു നടപടി.
സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ 2 ജീവനക്കാരുടെ വീടുകളില്‍ ഇന്നെലെ രാവിലെ പൊലീസ് പരിശോധന നടന്നിരുന്നു. പട്ടത്തുള്ള ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു. നടപടിയെതുടര്‍ന്ന് മറുനാടന്‍ മലയാളി മാധ്യമത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാവിലെയോടെ നിലച്ചു.
Discussion about this post