പുത്തൂർ: ചന്ദ്രയാൻ 3 വിക്ഷേപണ ദിവസമായ ജൂലൈ 14 വെള്ളിയാഴ്ച പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് നിന്ന് റോക്കറ്റുകളുടെ ചെറുരൂപങ്ങൾ ആകാശത്തേക്ക് കുതിച്ചുയർന്നു.
രാവിലെ 11. 30 ന് ആയിരുന്നു ജി എച്ച് എസ് എസ് പി റ്റി ആർ ഒന്ന് എന്ന പേര് നൽകിയ റോക്കറ്റിന്റെ വിക്ഷേപണം. വിക്ഷേപണത്തിന്റെ മാതൃക കാണാൻ സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ അങ്കണത്തിൽ കാത്തു നിന്നു. 11:30ന് സോഫ്റ്റ്‌വെയർ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രത്യേകം തയ്യാറാക്കിയ ബോർഡിലേക്ക് വൈദ്യുതി പ്രവാഹം എത്തിയതോടെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ലിനി വിക്ഷേപണത്തിന് സ്വിച്ച് ഓൺ നിർവഹിച്ചു.സി ടൈപ്പ് ലിക്വിഡ് ഫ്യൂവൽ ആണ് റോക്കറ്റിൽ ഉപയോഗിച്ചത്. വിക്ഷേപണത്തിനുള്ള സ്വിച്ച് അമർത്തിയതോടെ പുക ചീറ്റി റോക്കറ്റ് അന്തരീക്ഷത്തിലേക്ക് 500 മീറ്റർ കുതിച്ചുയർന്ന പ്പോൾ കാത്തിരുന്ന വിദ്യാർത്ഥികൾ ആവേശത്തോടെ കൈയ്യടിച്ചു. ശാസ്ത്രബോധം വളർത്തുന്നതിന് വേണ്ടിയാണ് സ്കൂൾ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണം നടത്തിയത്.
തുടർന്ന് റോക്കറ്റ് വിക്ഷേപനത്തെക്കുറിച്ചും അതിൻറെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ശാസ്ത്ര അധ്യാപകനായ വിഎസ് ശ്രീകുമാർ കുട്ടികൾക്ക് വിവരിച്ചു നൽകി. സയൻസ് ക്ലബ് കൺവീനർ ആർ എസ് അർച്ചന, സ്റ്റാഫ് സെക്രട്ടറി ഷാജി എം ജോൺ, ശാസ്ത്ര അധ്യാപകരായ പ്രിയ ജി നായർ, സ്മിത, അർച്ചന എസ് വൈ, ശ്രീലത എന്നിവർ നേതൃത്വം നൽകി. തുടർന്ന് കൂടുതൽ സാങ്കേതിക മികവോടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് ശാസ്ത്ര അധ്യാപകർ അറിയിച്ചു
Discussion about this post