ഹരിപ്പാട്: ആധുനിക കാലഘട്ടത്തിന് അനുയോജ്യമായും നമ്മുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിലും ആണ് ട്രഷറി ഭണ്ഡാര സംരക്ഷിത മണ്ഡപം തയ്യാറാക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല എംഎൽഎപറഞ്ഞു സുബ്രഹ്മണ്യസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഈ പൈതൃകത്തെ സംരക്ഷിക്കുവാനും നിലനിർത്തുവാനും നമുക്കെല്ലാവർക്കും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംഎൽഎ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ ചിലവഴിച്ചാണ് സംരക്ഷിത മണ്ഡപം പണികഴിപ്പിച്ചത് ഇന്നലെ നടന്ന ചടങ്ങിൽ ഭണ്ടാര സംരക്ഷണ മണ്ഡപം എം.എൽ.എ. ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഭണ്ഡാരത്തിന്റെ താക്കോൽ ജില്ലാ ട്രഷറി ഓഫീസർ ബിന്ദു എംഎൻ , ഹരിപ്പാട് സബ് ട്രഷറി ഓഫീസർ ആർ.രഞ്ജിതയും ചേർന്ന് എംഎൽഎയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ കെ.എം രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി നഗരസഭ കൗൺസിലർമാരായ കെ.കെ.രാമകൃഷ്ണൻ,എസ്.കൃഷ്ണകുമാർ, വൃന്ദ എസ്. കുമാർ, നാഗ ദാസ് മണാറശാല,ശ്രീവിവേക്, ശ്രീജാകുമാരി, ലതാ കണ്ണന്താനം, എ. പ്രകാശ്, അഡ്വ.വി. ഷുക്കൂർ ,എന്നിവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് മുന്നായി ഉപദേശ സമിതി പ്രസിഡൻറ് വി.കെ. സനൽകുമാർ അധ്യക്ഷത വഹിച്ച സംഘാടക സമിതി യോഗം ഹരിപ്പാട് ക്ഷേത്ര ഊട്ടുപുര ഹാളിൽ നടന്നു നഗരസഭ ഈ വർഷം മുതൽ ആഘോഷനടത്തിപ്പിനായി 3001 രൂപ അനുവദിക്കുമെന്ന് ചെയർമാൻ കെ.എം.രാജു പ്രഖ്യാപിച്ചു. തഹസിൽദാർ സജീവ് കുമാർ പി.എ , എസ്.ജി. ഓ സന്തോഷ് കുമാർ എന്നിവർ സംസ്സാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ കെ സുരേന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ജെ. മഹാദേവൻ സ്വാഗതവും ട്രഷറർ ജി കാർത്തികേയൻ നന്ദിയും പറഞ്ഞു ഈ വർഷത്തെ നിറപുത്തരി ആഗസ്റ്റ് പത്തിന് നടക്കും അതിനു മുമ്പായി കൊയ്ത്തുൽസവം കുട്ടികൾക്കായുള്ള ചരിത്ര ക്വിസ് മികച്ച കർഷകരെ തിരഞ്ഞെടുക്കുന്ന ചടങ്ങും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Discussion about this post