ചടയമംഗലം: കുമ്മനം രാജശേഖരനെഴുതിയ ശ്രീരാമതാനം കുത്തിയോട്ടപ്പാട്ട് ഹിന്ദിയിലേക്ക്. രാമായണമാസ കാലത്ത് ഓണാട്ടുകരയുടെ തനത് ശീലിൽ ഈ പാട്ട് ദേശമൊട്ടാകെ കേൾക്കും. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപകൻ കളരിക്കൽ ശ്രീകുമാറാണ് കുമ്മനത്തിന്റെ കുത്തിയോട്ടപ്പാട്ട് ഹിന്ദിയിലേക്ക് മാറ്റിയത്. പാടുന്നത് വിഖ്യാത കുത്തിയോട്ട കലാകാരനായ വിജയ രാഘവക്കുറുപ്പും. ജടായു മാഹാത്മ്യമാണ് കഥ. വിജയരാഘവക്കുറുപ്പ് കുത്തിയോട്ട കുമ്മിയായി ഹിന്ദിയിൽ ആലപിച്ച അപൂർവ്വതയ്ക്കാണ് ഇതോടെ ഈ രാമായണ കാലം സാക്ഷിയാകുന്നത്. ഇത് ആദ്യമായാണ് ഓണാട്ടുകരയുടെ അനുഷ്ഠാന കലയായ കുത്തിയോട്ട പാട്ട് ഹിന്ദിയിൽ ആലപിക്കപ്പെടുന്നതും അതുവഴി ഈ നാടിന്റെ സംസ്കൃതി തന്നെ ദേശീയതയിലേക്ക് ഉയർത്തപ്പെടുന്നതും. വിജയരാഘവക്കുറുപ്പിന്റെ യൂറ്റ്യൂബ് ചാനലിൽ ഇന്ന് വൈകിട്ട് 7.30 ന് ഈ ദൃശ്യസംഗീതിക സംപ്രേഷണം ചെയ്യും.
Discussion about this post