പാലക്കാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. പരിപാടിയുടെ വിജയത്തിനായുള്ള ജില്ലാ സ്വാഗതസംഘ രൂപീകരണം വയനാട് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം കാര്യദര്‍ശി സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം ചെയ്തു. വെട്ടിക്കാട് ശ്രീശങ്കര അദ്വൈതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ കെ.മുരളീകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
ആര്‍എസ്എസ് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, വിഭാഗ് സഹകാര്യവാഹ് കെ.സുധീര്‍, ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം വി.ശ്രീകുമാരന്‍, മേഖല കാര്യദര്‍ശി യു.ബാലസുബ്രഹ്‌മണ്യന്‍, ജില്ലാ കാര്യദര്‍ശി ടി.എസ്. സുനില്‍, സഹകാര്യദര്‍ശി എം.പി. രൂപേഷ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്തസഹസേവാ പ്രമുഖ് യു.എന്‍.ഹരിദാസ് പങ്കെടുത്തു.
സ്വാഗതസംഘം ഭാരവാഹികളായി സ്വാമി അശേഷാനന്ദ, സ്വാമി ദേവാനന്ദപുരി, സ്വാമി കൃഷ്ണാത്മാനന്ദ, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ജില്ലാ സംഘചാലക് എം.അരവിന്ദാക്ഷന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി.ശ്രീകുമാരന്‍, വിഭാഗ് കുടുംബപ്രബോധന്‍ പ്രമുഖ് പി.സുബ്രഹ്‌മണ്യന്‍, നഗരസഭ വൈസ്ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, സജി ശ്യാം (രക്ഷാധികാരികള്‍), റിട്ട. ജില്ലാ ജഡ്ജി ടി. ഇന്ദിര(അധ്യക്ഷ), ഡോ.ടി.മുരളീധരന്‍, കെ.പി.രാജേന്ദ്രന്‍, യു.ബാലസുബ്രഹ്‌മണ്യന്‍, കെ.മല്ലിക(ഉപാധ്യക്ഷന്മാര്‍),
എം.പി. രൂപേഷ്(ആഘോഷപ്രമുഖ്), ബി.രവിചന്ദ്രന്‍(സഹ.ആഘോഷപ്രമുഖ്), പി.ബാബു (ട്രഷറര്‍), കെ.എല്‍.ബാലന്‍ (സഹ.ട്രഷറര്‍), 25 അംഗസമിതി അഗംങ്ങളെയും തെരഞ്ഞെടുത്തു.
Discussion about this post