ഒറ്റപ്പാലം: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരി രചിച്ച മഹാഭാരതഗ്രന്ഥമാലയിലെ പുതിയ പുസ്തകം ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ ഇന്ന് പ്രകാശനം ചെയ്യും. മഹാഭാരതത്തിലെ ഇതിഹാസകഥാപാത്രങ്ങളെ വ്യാഖ്യാനങ്ങളില്ലാതെ വ്യാസദൃഷ്ടിയില്‍ അവതരിപ്പിക്കുന്ന എട്ട് പുസ്തകങ്ങളില്‍ ഒടുവിലത്തേതാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. പറയപ്പെടാത്ത നേരുകള്‍, വ്യാസഭാരതത്തിലെ ശ്രീകൃഷ്ണന്‍, വ്യാസഭാരതത്തിലെ ദ്രൗപദി, വ്യാസഭാരതത്തിലെ വിദുരര്‍, വ്യാസഭാരതത്തിലെ കര്‍ണന്‍, വ്യാസഭാരതത്തിലെ നാരദന്‍, വ്യാസഭാരതത്തിലെ ഭീഷ്മര്‍ എന്നിവയാണ് ഈ ഗ്രന്ഥമാലയില്‍ നേരത്തെ പുറത്തുവന്നത്.
കുരുക്ഷേത്രപ്രകാശന്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1993ല്‍ കുരുക്ഷേത്ര തന്നെ പ്രസിദ്ധീകരിച്ച് ആര്‍. ഹരിയുടെ ‘വിചാരസരണി’ എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനവും ഇതോടൊപ്പം നടക്കും.
ഇന്ന് വൈകിട്ട് 4.30ന് മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ എഴുത്തുകാരന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ പങ്കെടുക്കും.
Discussion about this post