പോണ്ടിച്ചേരി സർവകലാശാലയിലും അഫീലിയേറ്റഡ് കോളേജുകളിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള യൂണിവേഴ്സിറ്റി തീരുമാനം എബിവിപി സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിബിൻരാജ്
വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണം എന്നത് 2000 മുതൽ എബിവിപി മുന്നോട്ടുവച്ച ആശയമായിരുന്നു . 2002 ൽ ” Change Education Provide Employment ” എന്ന മുദ്രാവാക്യമുയർത്തി ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി പ്രധാനമന്ത്രി വസത്തിയിലേക്ക് മാർച്ച് നടത്തിയിരുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 എബിവിപി യുടെ ദീർഘകാല സമരങ്ങളുടെ വിജയമാണ്
ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇതുവരെ ഉണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും കേവലം പാഠ്യവിഷയങ്ങൾക്ക് അപ്പുറം പ്രായോഗിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിദ്യാർത്ഥികളുടെ സാമൂഹിക – വൈജ്ഞാനിക നിലവാരം ഉയരുകയും വ്യക്തിഗതമായ കഴിവുകളെ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയും ചെയുന്നു അതുവഴി വിദ്യാർത്ഥികളുടെ ക്രിയാത്മകതയും ഉത്പാദന ക്ഷമതയും വർദ്ധിക്കുകയും നല്ല രാജ്യപുരോഗതിക്ക് സഹായകതമാവുകയും ചെയ്യുന്നു
കണ്ണൂർ ജില്ലയോട് ചേർന്ന് കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ക്യാമ്പസുകൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ സർവകലാശാലകളും ഗവണ്മെന്റും ദേശീയ വിദ്യാഭ്യാസ നയത്തെ എല്ലാവിധ അധികാര സംവിധാനങ്ങളെയും ഉപയോഗിച്ച് എതിർക്കുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത് ഇത് കേരളത്തിലെ വിദ്യാർത്ഥിസമൂഹത്തോട് കാണിക്കുന്ന അനീതിയാണ്.
പഠനത്തിനും ജോലിക്കുമായി യുവാക്കളും വിദ്യാർത്ഥികളും കേരളം വിട്ട് പോവേണ്ടി വരുന്ന ഒരു സാമൂഹിക അന്തരീക്ഷം കേരളത്തിലെ ഗവണ്മെന്റുകൾ എല്ലാകാലത്തും സ്വീകരിച്ചു വന്ന പിന്തിരിപ്പൻ നിലപാടുകളുടെ ഫലമായാണ്. ഈയൊരു വിപരീത സാഹചര്യത്തിലും കേവലം രാഷ്ട്രീയ മുതലെടുപ്പ് മാത്രം മുന്നിൽ വച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തെ തടഞ്ഞു നിർത്തുന്നത് കാണാം ഇത് കേരളത്തിലെ യുവാക്കളുടെ കൊഴിഞ്ഞു പോക്കിന് ആക്കം കൂട്ടുകയും വിദ്യാഭ്യാസ നിലവാരം തകരാൻ കാരണമാവുകയും ചെയ്യും എന്നും എബിവിപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ജിബിൻ രാജ് പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post