കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം സമൂഹത്തിന്റെ പ്രതികരണം അറിയാനുള്ള തീവ്രവാദികളുടെ ലിറ്റ്മസ് ടെസ്റ്റ് ആണെന്നും ഇത്തരം ടെസ്റ്റിനെതിരെ മിണ്ടാതിരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താല്‍ അവര്‍ അടുത്തത് തുടങ്ങുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി. ഹിന്ദു ഐക്യവേദി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മതഭീകരതക്കെതിരെ സ്വാഭിമാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗിന്റെ മതേതരത്വം കാപട്യമാണ്. തുര്‍ക്കിയും സിമോസിയിലും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത മുസ്ലീം ലീഗാണ് ഇവിടെ മതേതരത്വത്തിന് വേണ്ടി പ്രകടനം നടത്തുന്നത്. പളളികള്‍ തകര്‍ത്തതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ലീഗിലെ പത്തു പേര്‍ തയ്യാറായാല്‍ പിന്നില്‍ നൂറ് കണക്കിന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















