തൃശൂർ: കർഷകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങൾ ഏത് സർക്കാർ കൊണ്ടുവന്നാലും അത് തള്ളിക്കളഞ്ഞു കർഷകർക്ക് ഹിതകരമായ നയങ്ങൾ രൂപീകരിക്കാൻ ശക്തമായ പ്രക്ഷോഭങ്ങൾക്ക് കിസാൻ സംഘ് മുന്നിൽ ഉണ്ടാകുമെന്ന് ഡോ അനിൽ വൈദ്യമംഗലം പ്രഖ്യാപിച്ചു. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിൻ്റെ ഭാഗമായി ഭാരതീയ കിസാൻ സംഘ് ചിന്മയ മിഷൻ നീരാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തിയ കർഷക അവകാശ പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേർന്ന കർഷക പ്രതിനിധികൾ ഡിസംബർ 15 ന് തിരുവനന്തപുരത്ത് 50,000 കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് കർഷക അവകാശ പ്രഖ്യാപന റാലി നടത്താൻ നിശ്ചയിച്ചു. കേരളത്തിലെ വികലമായ കാർഷിക നയങ്ങൾക്ക് ബദലായി കിസാൻ സംഘ് ഒരു ബദൽ കാർഷിക നയരേഖ കേരളത്തിൽ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കും.
വിവിധ വിഷയങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ നാരായണൻ കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ എന്നിവർ സംസാരിച്ചു.
Discussion about this post