തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മാത്രമല്ല. എല്ലാ മതങ്ങളിലും ശാസ്ത്രവും മിത്തുകളും കൂടിക്കലര്‍ന്നിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി. ഓംകാരത്തിന്റെ ആദ്യമുണ്ടായ നാദ ബിന്ദുവിന്റെ പ്രതീകമാണ് ഗണപതി. അതുകൊണ്ടാണ് ഏതു ക്ഷേത്രത്തില്‍ പോയാലും ആദ്യം നാം ഗണപതിയെ വന്ദിക്കണം എന്നു പറയുന്നത്.ഗണപതിയുടെ പേരില്‍ ഉയര്‍്ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ ശ്രീകുമാരന്‍ തമ്പി എഴുതി.
പ്രപഞ്ചം ഉണ്ടായത് നാദത്തില്‍ നിന്നാണെന്നു ഭാരതീയസംസ്‌കാരം പറയുന്നു. ഭൗതികശാസ്ത്രം പറയുന്നത് ‘ഒരു മഹാവിസ്‌ഫോടനത്തില്‍ നിന്ന് പ്രപഞ്ചമുണ്ടായി ‘ എന്നാണ്. ഇസ്‌ലാം മതത്തെപോലെയോ ക്രിസ്തുമതത്തെപോലെയോ
ഒരു വ്യക്തി സ്ഥാപിച്ച മതമല്ല ഹിന്ദുമതം. സിന്ധുനദീതീരത്തു താമസിച്ചിരുന്ന സംസ്‌കാരസമ്പന്നരായ ഒരു ജനതയുടെ ജീവിതരീതി ഒരു മതമായി മാറിയതാണ്. അദ്ദേഹം പറഞ്ഞു.
Facebook Post: https://www.facebook.com/sreekumaran.thampi.12/posts/pfbid02jES3dY5HB5LXTezNzmyRyCiuuDAe3W4VF6hF9tGbvcL5gFg7Mxqot7rYjrouJ8ql
Discussion about this post