തിരുവനന്തപുരം : ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടന്‍ സലിം കുമാറിന്റേയും പിരതികരണം പുറത്ത്. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നായിരുന്നു സലിം കുമാറിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഈ പ്രസ്താവന.
ഭരണ സിരാ കേന്ദ്രത്തില്‍ നിന്നാണ് മാറ്റങ്ങള്‍ തുടങ്ങേണ്ടത്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ഡാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നായിരുന്നു സലിം കുമാറിന്റെ പ്രസിതാവന.
Facebook Post: https://www.facebook.com/photo?fbid=835738987918987&set=a.195068185319407

















Discussion about this post