കൊച്ചി: തപസ്യ സാഹിത്യ വേദിയും കുരുക്ഷേത്ര പ്രകാശനും സംയുക്തമായി കലൂരിലുള്ള കുരുക്ഷേത്ര ബുക്സിൽ സംഘടിപ്പിച്ച “മലയാളത്തിന്റെ വരമുദ്ര ” -ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ പ്രസിദ്ധ ചിത്രകാരനായ ആർട്ടിസ്റ്റ് മദനൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അനുപമമായ രചനാ ശൈലിയെയും ഭാവനാസമ്പന്നതയെയും വിശദമാക്കിക്കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. സൂക്ഷ്മതയുള്ള നിരീക്ഷണം നമ്പൂതിരിയുടെ സവിശേഷതയായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതിൽ നമ്പൂതിരി വ്യത്യസ്ത പുലർത്തി. നമ്പൂതിരിയുടെ വരകളുടെ ഘടന സൂക്ഷ്മമാണ്. അവസാനകാലം വരെ മലയാളത്തനിമ മനസ്സിലും വരയിലും കൊണ്ടു നടന്ന ചിത്രകാരനായിരുന്നു അദ്ദേഹം. മലയാളത്തിനുള്ളിൽ ഒതുങ്ങി നിന്ന ഒരു വിശ്വകലാകാരൻ എന്ന് നമ്പൂതിരിയെ വിശേഷിപ്പിക്കാം – ശ്രീ. മദനൻ തന്റെ അനുഭവങ്ങൾ പങ്കു വച്ചുകൊണ്ട് പറഞ്ഞു. തപസ്യ ജില്ലാ അദ്ധ്യക്ഷൻ ശ്രീ. വെണ്ണല മോഹൻ അധ്യക്ഷത വഹിച്ചു. ശ്രീ.മുരളി പാറപ്പുറം , ബി.വിദ്യാസാഗരൻ എന്നിവർ സംസാരിച്ചു.
Discussion about this post