കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചരിച്ചിറ വാർഡ് ഉപതിരത്തെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയം. ബിജെപിയുടെ എ.എസ് രഞ്ജിത്താണ് വിജയിച്ചത്. എൻഡിഎ സ്ഥാനാർത്ഥി 502 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് 402 വോട്ടുകളിൽ ഒതുങ്ങി. 175 വോട്ടുകൾ മാത്രമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ ഒമ്പത് ഇടങ്ങളിൽ യുഡിഎഫിനാണ് വിജയം. ഏഴിടങ്ങളിൽ എൽഡിഎഫും സീറ്റുറപ്പിച്ചു. എറണാകുളത്ത് നാലിടത്തും യുഡിഎഫാണ് വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ ഒമ്പത് സീറ്റുകളും യുഡിഎഫ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ 17 ഇടങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. ഒമ്പത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ജനവിധി തേടിയ 54 സ്ഥാനാർത്ഥികളിൽ 22 പേരും സ്ത്രീകളായിരുന്നു.
Discussion about this post