VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാമാജിക സമരസത വിളംബരം ചെയ്ത് ശബരി സമാദരണം

ശ്രീരാമന്റെ ത്യാഗം പൊതുപ്രവർത്തകർ മാതൃകയാക്കണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

VSK Desk by VSK Desk
18 August, 2023
in കേരളം
ShareTweetSendTelegram

തൃശ്ശൂര്‍: സാമാജിക സമരസത വിളംബരം ചെയ്ത് രാമായണസന്ധ്യയില്‍ ശബരീപൂജയും ആദരവും നടന്നു. വനവാസി അമ്മയുടെ കാല്‍ കഴുകി ആദരിച്ച് യോഗക്ഷേമസേഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സമാജിക ഏകതയുടെ സന്ദേശം  സദസിന് നല്കി. ശബരിയും ഗുഹനും ശ്രീരാമനും ഒക്കെ പകരുന്ന സാമൂഹിക ഐക്യത്തിന്റെ കഥ ലോകത്തിന് പ്രേരണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശ്ശൂരില്‍ സമര്‍പ്പണ രാമായണ ഫെസ്റ്റിന്റെ ഭാഗമായാണ് ശബരി സമാദരണം നടന്നത്.

പൊതുപ്രവര്‍ത്തകര്‍ സാമൂഹ്യനന്മക്കായി സര്‍വവും ത്യജിക്കാന്‍ സന്നദ്ധരായിരിക്കണമെന്നതാണ് രാമായണം പകരുന്ന സന്ദേശമെന്ന് ശബരി ആദരവും വാല്മീകി പുരസ്‌കാര സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരാവരുത്. മുന്നില്‍ എത്തുന്ന സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അതിനുവേണ്ടി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകണം. ശ്രീരാമചന്ദ്രന്‍ അത്തരം മാതൃകയാണ് ലോകത്തിനു മുന്നില്‍ കാണിച്ചുതന്നത്, ഗവര്‍ണര്‍ പറഞ്ഞു.

   വാല്മീകി പുരസ്‌കാരം പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. തന്നെ കവിയാക്കിയത് രാമായണമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വിവിധ ഭാരതീയ ഭാഷകളിലെ കവികളെല്ലാം ഏറിയും കുറഞ്ഞും രാമായണത്തോട് കടപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ഭാഷകളില്‍ വ്യത്യസ്ത രാമായണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണത്തിന്റെ സവിശേഷത അത് ഭക്തിരസ പ്രധാനമാണ് എന്നുള്ളതാണ്. മലയാളഭാഷയ്ക്ക് രാമായണം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

 സമര്‍പ്പണ ചെയര്‍മാന്‍ കെ. കിട്ടുനായര്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ടി.സി. സേതുമാധവന്‍, പിന്നണി ഗായകന്‍ ദേവാനന്ദ്, സിനിമാതാരം കുമാരി ദേവനന്ദ, മാസ്റ്റര്‍ സദാശിവ് കൃഷ്ണ, തപസ്യ സംസ്ഥാന സമിതി അംഗം സി.സി. സുരേഷ് തുടങ്ങിയവരും പങ്കെടുത്തു. കല്യാണ്‍ സില്‍ക്സ് എംഡി ടി.എസ്. പട്ടാഭിരാമന്‍ ഗവര്‍ണര്‍ക്ക് ഉപഹാരം സമ്മാനിച്ചു.

Share1TweetSendShareShare

Latest from this Category

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies