കണ്ണൂർ: ഇരിട്ടി സേവാഭാരതിയുടെയും ഭാരത പുത്രൻ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരിട്ടിയിലെ നിരാലംബരായ ആളുകൾക്ക് ഉത്രാട ദിനത്തിൽ അന്നദാനം നൽകി. ചടങ്ങിൽ സേവാഭാരതി ഇരിട്ടി യൂണിറ്റ് സെക്രട്ടറി സന്ദീപൻ മോചേരി സ്വാഗതം പറഞ്ഞു സേവാഭാരതി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് കുഞ്ഞി നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് മേജർ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രീയ ഗോ സേവക സംയോജക് കല്യാൺ ജി മുഖ്യപ്രഭാഷണം നടത്തി പരിപാടിയിൽ ജില്ലാ പ്രചാർ പ്രമുഖ് ഹരിഹരൻ മാവില ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് എം ആർ ഇരിട്ടി ഖണ്ഡ് കാര്യവാഹ് വിജേഷ് കെ പി, ബിജെപി മണ്ഡലം പ്രസിഡണ്ട് സത്യൻ കൊമ്മേരി, കൈരതി കിരാത ക്ഷേത്രം സെക്രട്ടറി പത്മനാഭൻ എന്നിവർ സംസാരിച്ചു.
Discussion about this post