കൊച്ചി: നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ വിഷ്ണു മോഹന് കൊച്ചി പൗരാവലി സ്വീകരണം നൽകി. എം. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. എം.കെ. സാനു, തിരക്കഥാകൃത്ത് എസ്. എൻ. സ്വാമി, സംവിധായകന് രഞ്ജി പണിക്കർ, ഫിലിം പ്രൊഡ്യൂസർ ഹാരിസ് ദേശം എന്നിവർ സംസാരിച്ചു.
പതിനായിരം പ്രസംഗത്തേക്കാൾ ജനങ്ങളെ സ്വാധീനിക്കാൻ ഒരു ചലച്ചിത്രത്തിന് കഴിയുമെന്നും അവാർഡ് ജേതാവായ വിഷ്ണു സ്നേഹം മാത്രമല്ല ആദരവും അർഹിക്കുന്നുവെന്നും സാനു മാസ്റ്റർ പറഞ്ഞു.
മേപ്പടിയാനിൽ സിനിമ ഉണ്ടായിരുന്നു, പലതും പഠിക്കാനുണ്ടായിരുന്നു. ഇങ്ങനെ ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്നത് എളുപ്പമല്ലെന്ന് എസ്.എൻ സ്വാമി പറഞ്ഞു.
മേപ്പടിയാൻ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ രണ്ട് നിർമ്മാതാക്കളെ കഴിഞ്ഞു മൂന്നാമത്തെ നിർമ്മാതാവാണ് ഉണ്ണി മുകുന്ദൻ എന്ന് ഹാരിസ് ദേശം പറഞ്ഞു. ലോകത്തു കിട്ടാവുന്ന അവാർഡുകൾ എല്ലാം വിഷ്ണു നേടി കഴിഞ്ഞുവെന്നും ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ അവാർഡായ നാഷണൽ അവാർഡും നേടിയാണ് ഇപ്പോൾ എത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ ചടങ്ങ് ഹൃദ്യമാണ്, വിഷ്ണുവിന്റെ സ്വപ്നം മുഖ്യധാര സിനിമ തന്നെയായിരുന്നു. സിനിമയുടെ വാതിൽ നിരവധി തവണ മുട്ടിയാൽ തുറക്കുന്ന വാതിലാണ്. സത്യജിത് റായ്ക്ക് പദേർ പാഞ്ചാലിക്ക് ഒരു നിർമ്മാതാവിനെ കണ്ടു പിടിക്കാൻ കഴിഞ്ഞില്ല, നാല് വർഷം കൊണ്ടാണ് പൂർത്തീകരിയ്ക്കാൻ കഴിഞ്ഞതെന്നും വിഷ്ണുവിന് ഇത് വലിയ അംഗീകാരവും വലിയ ബാധ്യത കൂടിയാണ്. ഒരു സംവിധായകന് വേണ്ട അറിവും കൈയ്യടക്കവും ഉണ്ട്. അതാണ് വിഷ്ണുവിന്റെ ഫിലിമിൽ അഭിനയിച്ചത്തിന്റെ എന്റെ അനുഭവമെന്നും രഞ്ജി പണിക്കർ പറഞ്ഞു.
ഇത് ഒരു വൈകാരിക നിമിഷമാണ്, അവാർഡ് കിട്ടിയതിനു ശേഷം ആദ്യത്തെ ആദരവാണെന്ന് വിഷ്ണു മോഹന് പറഞ്ഞു. കോളേജ് പഠന കാലത്ത് ബിടിഎച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്ത കാര്യവും ബിടിഎച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരിക്കൽ നേരറിയാം സിബിഐ കാണാൻ എസ് എൻ സ്വാമി കൊണ്ട് പോയതും അദ്ദേഹം സ്മരിച്ചു. ബിടിഎച്ചിയിൽ നിന്ന് പോയതിന് ശേഷം പിന്നീട് ബിസിനസ് സംരംഭം തുടങ്ങിയപ്പോൾ ഞാൻ പേര് ഇട്ടത് താഴത്തെ റെസ്റ്റോറന്റിന്റെ ആയിരുന്നുവെന്നും അത്രയും വൈകാരിക ബന്ധം ഉള്ളൊരു സ്ഥലമാണ് ബിടിഎച്ച്, ഇവിടെ വെച്ച് തന്നെ ഇത്രയും വിശിഷ്ട വ്യക്തികളുടെ മുന്നിൽ ഒരു ആദരവ് കിട്ടിയത്തിൽ അതിരില്ലാത്ത സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ഒരു ഫോട്ടോ ഇപ്പോഴും താഴെ ലോബിയിലുണ്ട്. അവിടെന്ന് ഇന്ന് വേദിയിൽ ഫ്ലെക്സിലേക്ക് വന്നപ്പോൾ അതെന്റെ വളർച്ചയുടെ പടിയായി കാണുന്നു. ഫിലിം നിർമ്മാണത്തിൽ ഒരുപാട് പ്രതിസന്ധികൾ നേടിടെണ്ടി വന്നു. ആരുടേയും കൂടെ അസിസ്റ്റന്റ് ആയിട്ടില്ല എന്നിട്ടും ഉണ്ണി നിർമ്മാതാവായി വന്നു. ഇന്ന് നിരവധി പേർ അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നു. ഇത് പതിനേട്ടാമത്തെ അവാർഡ് ആണെന്നും വിഷ്ണു മോഹൻ പറഞ്ഞു.
പി. ശിവശങ്കർ സ്വാഗതവും ടി. സതീശൻ നന്ദിയും പറഞ്ഞു.
Discussion about this post