ജി.20 സമ്മേളനത്തില്‍ രാഷ്ട്രപതി ഭവന്‍ സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക കത്തില്‍ ചരിത്രത്തില്‍ ആദ്യമായി The President Republic of India എന്നതിനു പകരം എന്നതിനു പകരം The president of Bharat എന്നെഴുതപ്പെട്ടത് ഭാരതത്തിലെ ഓരോ പൗരനെയും അഭിമാനംകൊള്ളിക്കുന്നതാണേന്ന് ശിക്ഷ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ മഹിളാ സംയോജിക ഡോ. ശോഭ പൈഠണ്‍കര്‍ പറഞ്ഞു. നാം ചിരകാലമായി ഇന്ത്യ അല്ല ഭാരതം തന്നെയാണ് എന്ന് അവർ കൂട്ടിച്ചേർത്തു. Nep 2020 വിദ്യാർത്ഥികളിൽ കൂടുതൽ ദേശ സ്നേഹവും ആത്മ നിർഭരതയും വളർത്തുമെന്നും ശോഭാ പൈഠണ്‍കര്‍ പറഞ്ഞു. പാലക്കാട് ഭാരതീയ വിദ്യാനികേതൻ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ ശോഭ പൈഠണ്‍കര്‍.
സംസ്ഥാന അദ്ധ്യക്ഷൻ ഡോ എൻ സി ഇന്ദുചുഡൻ അദ്ധ്യക്ഷത വഹിച്ചു. NCET സൗത്ത് സോൺ ചെയർമാൻ പ്രൊ.കെ കെ ഷൈൻ, വിദ്യാഭാരതി ദക്ഷിണ ഭാരത സെക്രട്ടറി ശ്രീ NCT രാജഗോപാൽ, സംസ്ഥാന സെക്രട്ടറി ബി കെ പ്രിയേഷ്കുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോ രേണുക, ശ്രീ പി പി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. നാളെ വൈകുന്നേരം സമാപിക്കുന്ന ശിബിരത്തിൽ പണ്ഡിതരക്നo പ്രൊ പി കെ മാധവൻ, ശ്രീ എസ് സുദർശൻ ഡോ സന്തോഷ് മുത്തു തുടങ്ങിയവർ ക്ലാസുകൾ നയിക്കും
Discussion about this post