അമ്പലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ സുധാകര അനുകൂലിയായ ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗം കഴുത്തിന് പിടിച്ചു തള്ളിയെന്ന പരാതിയിലെ തര്‍ക്കത്തെ തുടര്‍ന്ന് ഏരിയസെന്റര്‍ യോഗം അലസി പിരിഞ്ഞു. ശനിയാഴ്ച എംഎല്‍എയുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. കരൂര്‍ ബ്രാഞ്ച് സെക്രട്ടറി അന്‍സാറാണ് ജില്ല സെക്രട്ടറി ഏരിയ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അന്‍സര്‍ ഫോണില്‍ പരാതി അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ല സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയത്. വെള്ളിയാഴ്ച നടന്ന യോഗത്തില്‍ ഒരു വിഭാഗം ഏരിയ കമ്മിറ്റി അംഗത്തെയും മറു വിഭാഗം ബ്രാഞ്ച് സെക്രട്ടറിയെയുംപിന്തുണച്ചതാണ് യോഗത്തില്‍ തര്‍ക്കം ഉണ്ടാകാന്‍ കാരണം. കഴിഞ്ഞ കുറച്ചു നാളുകളായി ജി. സുധാകരനെ അമ്പലപ്പുഴയിലെ സിപിഎം നേതൃത്വം പരിപാടികളില്‍ നിന്നും ഒഴിവാക്കുകയും പരോക്ഷമായി വിമര്‍ശിക്കുകയുംചെയ്യുന്നതില്‍ സുധാകര അനുകൂലികള്‍ അസംതൃപ്തരായിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പരാതികള്‍ ചേതന ലാബ്, ഏരിയ കമ്മിറ്റിയൂടെ വസ്തുവില്‍പ്പന സംബന്ധിച്ച് നേതൃത്വത്തിന് ലഭിച്ചിരുന്നു. ഇതിനിടയിലാണ് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതി ഉയര്‍ന്നത്. സിപിഎം ജില്ലാ സെക്രട്ടറി നേരിട്ട് ഏരിയ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ പരാതി ചര്‍ച്ച ചെയ്യാമെന്ന് സെന്റര്‍ യോഗം തീരുമാനിച്ചു. പിടിച്ചു തള്ളുന്നതിനിടയില്‍ കയ്യിലിരുന്ന ഭക്ഷണം താഴെ വീഴുകയും ചെയ്തു. ഏരിയ കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അമിത ചിലവോടെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി പരാതിയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് ഇത്തരത്തില്‍ ഭക്ഷണ വസ്തുക്കള്‍ വാങ്ങുന്നതെന്നാണ് ആക്ഷേപം.
Discussion about this post