പൂനെ: ആര്‍എസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് പൂനെയില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരതമാതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ബൈഠക്കിന് തുടക്കം കുറിച്ചത്. 36 വിവിധക്ഷേത്രസംഘടനകളില്‍ നിന്ന് 267 ചുമതലക്കാരാണ് രണ്ട് ദിവസത്തെ ബൈഠക്കില്‍ പങ്കെടുക്കുന്നത്. ആര്‍എസ്എസ് സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, ഡോ. മന്‍മോഹന്‍ വൈദ്യ, അരുണ്‍കുമാര്‍, സി.ആര്‍. മുകുന്ദ, രാംദത്ത് ചക്രധര്‍, അഖില ഭാരതീയ കാര്യകാരി സദസ്യന്‍ സുരേഷ് ജോഷി, രാഷ്ട്രസേവികാ സമിതി പ്രമുഖ സഞ്ചാലിക ശാന്തക്ക, കാര്യവാഹിക അന്നദാനം സീതക്ക, മഹിളാ സമന്വയത്തില്‍ നിന്ന് ചന്ദാതായി, സ്ത്രീശക്തി അദ്ധ്യക്ഷ ശൈലജ, ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറി രേണു പാഠക്, വനവാസി കല്യാണ്‍ ആശ്രമം അദ്ധ്യക്ഷന്‍ രാമചന്ദ്ര ഖരാഡി, വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍, എബിവിപി പ്രസിഡന്റ് രാജ്ശരണ്‍ ഷാഹി, ബിജെപി അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ, ഭാരതീയ കിസാന്‍ സംഘ് സംഘടനാ കാര്യദര്‍ശിദിനേശ് കുല്‍ക്കര്‍ണി, വിദ്യാഭാരതി അദ്ധ്യക്ഷന്‍ രാമകൃഷ്ണ റാവു, പൂര്‍വ സൈനിക സേവാപരിഷത്ത് അദ്ധ്യക്ഷന്‍ ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) വിഷ്ണുകാന്ത് ചതുര്‍വേദി, ബിഎംഎസ് പ്രസിഡന്റ് ഹിരണ്മയ് പാണ്ഡ്യ, സംസ്‌കൃത ഭാരതി സംഘടനാ കാര്യദര്‍ശി ദിനേഷ് കാമത്ത് തുടങ്ങിയവര്‍ ബൈഠക്കില്‍ പങ്കെടുക്കുന്നു.
Discussion about this post