VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന്റേത് സാംസ്‌കാരിക ദേശീയത: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
23 February, 2026
in ഭാരതം
Share
Tweet
SendTelegram

ഭരത്പൂര്‍(രാജസ്ഥാന്‍): ഭാരതീയരുടെ ദേശീയബോധം ആത്മീയവും സാംസ്‌കാരികവുമായ അടിത്തറയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആവിഷ്‌കാരങ്ങള്‍ വൈവിധ്യമാര്‍ന്നതാണെങ്കിലും അതിന്റെ അന്തസത്ത ഒന്നാണ്. ഈ ഏകത്വമാണ്  ഹിന്ദുത്വം. അത് ആര്‍ക്കും എതിരല്ല, മറിച്ച് മാനവക്ഷേമത്തിന്റെ മഹാദര്‍ശനമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

രാജ്യത്തിന്റെ പുരോഗതിക്ക് ദേശീയതയുടെയും സാമൂഹികബോധത്തിന്റെയും വളര്‍ച്ച അനിവാര്യമാണ്. തനിമയിലൂന്നിയ വികസനമാണ് ആവശ്യമാണ്. അത് രാഷ്ട്രത്തെ ശാക്തീകരിക്കും. ഭാരതത്തിന് ഒരേയൊരു സംസ്‌കാരമാണുള്ളത്. അത് വ്യത്യസ്ത രൂപങ്ങളില്‍ പ്രകടമാകുന്നു. ഭാഷ, ഉത്സവങ്ങള്‍, ജീവിതശൈലികള്‍ എന്നിവയില്‍ വൈവിധ്യം ഉണ്ടാകാം, പക്ഷേ അവയുടെ കാതലായി ഒരു പൊതു സാംസ്‌കാരിക ചൈതന്യം ഉണ്ട്. ദേശീയ ഏകത ഈ അടിത്തറയിലാണ് കെട്ടിപ്പടുക്കുന്നത്.

വ്യക്തിപരവും ദേശീയവുമായ സ്വഭാവം ഒരുപോലെ പ്രധാനമാണെന്ന് സര്‍കാര്യവാഹ് പറഞ്ഞു. ഒരു വ്യക്തിക്ക് സത്യസന്ധതയോടും അച്ചടക്കത്തോടുമൊപ്പം രാഷ്ട്രത്തോട് ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണം. സംഘം ചെയ്യുന്നത് ഈ കര്‍ത്തവ്യബോധം പ്രവര്‍ത്തരില്‍ വളര്‍ത്തുക എന്നതാണ്. ഭാരതം വിവിധ മേഖലകളില്‍ ആഗോളതലത്തില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സമ്പദ്വ്യവസ്ഥ, അന്താരാഷ്ട്ര പ്രശസ്തി എന്നിവയിലെ വളര്‍ച്ചയ്ക്കൊപ്പം, അത് വെല്ലുവിളികളും നേരിടുന്നുണ്ട്. ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. സമൂഹത്തിനുള്ളിലെ വിവേചനവും അസമത്വവും രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തും. സാമൂഹിക നീതി, പരസ്പര ബഹുമാനം, സമത്വം എന്നിവയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹം അതിന്റെ പോരായ്മകള്‍ അംഗീകരിക്കുകയും പുരോഗതിക്കായി പരിശ്രമിക്കുകയും വേണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയും ആദരവുമാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രാഥമിക മാനദണ്ഡം. യുവാക്കളുടെ ഊര്‍ജ്ജവും സാമര്‍ത്ഥ്യവും രാഷ്ട്രനിര്‍മ്മാണത്തിനുള്ള ഏറ്റവും വലിയ ശക്തിയാണ്. യുവാക്കള്‍ക്ക് മൂല്യങ്ങളും അച്ചടക്കവും ദിശാബോധവും നല്‍കേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. പരിസ്ഥിതി സംരക്ഷണം, സ്വാശ്രയത്വം, കുടുംബ മൂല്യങ്ങളുടെ സംരക്ഷണം എന്നിവ രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്പൂര്‍ പ്രാന്ത സംഘചാലക് മഹേന്ദ്ര സിങ് മഗ്ഗോ, അപ്‌ന ഘര്‍ സന്‍സ്ഥാന്‍ സ്ഥാപക ഡോ. മാധുരി ഭരദ്വാജ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Tags: Dattatreya HosabaleRSS100
Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies