കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം കൂടിയതിനാൽ കോഴിക്കോട് പൊതു പരിപാടികൾക്ക് സർക്കാർ നിയന്ത്രണം ഉള്ളതു കൊണ്ട് സപ്തംബർ 17 ന് വൈകിട്ട് നടത്താനിരുന്ന കോഴിക്കോട് കേസരി ഭവനിലെ അമൃതശതം പ്രഭാഷണം എറണാകുളം പുല്ലേപ്പടിയുള്ള ബി. എം. എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്ക് മാറ്റിയതായി ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് അറിയിച്ചു.
17 വൈകിട്ട് 5.30ന് “ശ്രീരാമ ജന്മഭൂമി ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിലന്ദ് പരാന്ദെ സംസാരിക്കും.














