സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ വിവിധ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 3 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ കോഴ്സുകൾ തികച്ചും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകുന്നതാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റന്റ്സും കെൽട്രോൺ സർട്ടിഫിക്കറ്റും നൽകുന്നതാണ്. താല്പര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കോപ്പിയും, ഫോട്ടോയും സഹിതം 2023 സെപ്റ്റംബർ മാസം 25യിന് ഉള്ളിൽ അപേക്ഷിക്കുക. അപേക്ഷയിൽ വിലാസം, ഫോൺ നമ്പർ, പരിശീലനം നേടാൻ താല്പര്യമുള്ള ജില്ല എന്നിവ വ്യക്തമായി രേഖപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് 7356789991/8714269861 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Discussion about this post