കൊച്ചി: മഹിളാസമന്വയ വേദി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി സംഗമത്തിന്റെ എറണാകുളം വിഭാഗിന്റെ സ്വാഗതസംഘം രൂപീകരിച്ചു. 2024 ഫെബ്രുവരി 18ന് എറണാകുളം എളമക്കര ഭാസ്കരീയത്തിൽ വെച്ച് നടക്കും. കലൂർ പാവക്കുളം ക്ഷേത്ര ഹാളിൽ നടന്ന സ്വാഗതസംഘ ഉദ്ഘാടനം കലാമണ്ഡലം മോഹന തുളസി ടീച്ചർ നിർവഹിച്ചു.
ഡോ. വന്ദന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ. എസ്. എസ് പ്രാന്ത കാര്യവാഹ് പി എൻ ഈശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. മഹിളാസമന്വയത്തിന്റെ ലക്ഷ്യം ഒരുമിച്ചു വരുക, ഒരുമിച്ചു ചിന്തിക്കുകയെന്നതാണ്. ഒരുമിച്ചു പ്രവർത്തിക്കുകയെന്നതല്ല. ഒരുമിച്ചു വരുമ്പോൾ അതിൽ നിന്ന് ഒരു കൂട്ടായ്മയും ഒരു സൗഹൃദവും അതിൽ കൂടെ ഒരു ഐക്യവും നമ്മുക്ക് വളർത്തി എടുക്കാൻ സാധിക്കും. ഒരുമിച്ചു ചിന്തിക്കുമ്പോൾ ഒരേ മനസ്സും നമ്മുക്ക് വളർത്തി എടുക്കാൻ സാധിക്കുമെന്നും അങ്ങനെയുള്ള ഒരു വേദിയാണ് മഹിളാസമന്വയമെന്ന് പി.എൻ ഈശ്വരൻ പറഞ്ഞു.
വെറുതെ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്നതിനു പകരം രാജ്യത്തിന്നായ് നല്ലൊരു പൗരനെ രൂപപ്പെടുത്തിയെടുക്കുന്നതിലാണ് ശരിക്കുമുള്ള സ്ത്രീത്വം ഞാൻ മനസ്സിലാക്കുന്നതെന്ന് ഡോ.വന്ദന ബാലകൃഷ്ണൻ പറഞ്ഞു.
അഡ്വ. ബിന്ദു നമ്പ്യാർ അധ്യക്ഷയായ 108 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ചടങ്ങിൽ സൗമ്യ.കെ സ്വാഗതവും അഡ്വ. മിനി ഗോപിനാഥ് ആമുഖ ഭാഷണവും നടത്തി. സരള എസ് പണിക്കർ, പി. ആർ രാജിമോൾ എന്നിവർ സംസാരിച്ചു.
Discussion about this post