സ്വദേശി സയൻസ് മൂവ്മെന്റും സിവിൽ എഞ്ചിനീയറിംഗ് മത്സരപരീക്ഷാ പരിശീലന രംഗത്തെ മികച്ച സ്ഥാപനമായ സിവിലിയൻസും സംയുക്തമായി നടത്തുന്ന ഓൾ കേരള ഇന്റർ കോളേജ് സിവിൽ എഞ്ചിനീയറിംഗ് ക്വിസ് മത്സരമായ സിവിലിയൻസ് MAZE 5.0 യുടെ രണ്ടാം സോൺ മത്സരം എറണാകുളം രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നടത്തി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെട്ട രണ്ടാം സോണിൽ നിന്ന് 52 ടീമുകൾ മത്സരിച്ചതിൽ മൂന്ന് ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ടോക് എച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജോർജ്, സോഹൈൽ സലിൽ, സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻടിസ് ജോൺ, അതീത് ബാബു, എസ്. സി. എം. എസ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ സ്വാതി എം വിജയൻ, അനുപ്രിയ ഷാജി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പരിപാടിയിൽ എസ് വിജയൻ പിള്ളൈ (ടെക്നിക്കൽ ഡയറക്ടർ, കെൽട്രോൺ), റെവ് ഡോ ജോസ് കുറിയേടത്ത് (ഡയറക്ടർ, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി), പ്രൊഫസർ പി എസ് ശ്രീജിത്ത് (പ്രിൻസിപ്പൽ, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി), പ്രൊഫസർ രാജീവ് കുമാർ പി (അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയർസ് ചാപ്റ്റർ ഫാക്കൾട്ടി അഡ്വൈസർ, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി), ശ്രീ അബ്ഗ ആർ (സൗത്ത് ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി, വിജ്ഞാന ഭാരതി), എഞ്ചിനീയർ അഖിൽ ബി നായർ (ജോയിന്റ് സെക്രട്ടറി, അസോസിയേഷൻ ഫോർ എഞ്ചിനീയറിംഗ് പ്രൊഫഷണൽസ്), എഞ്ചിനീയർ രേവിത് സി കെ (ജനറൽ മാനേജർ, സിവിലിയൻസ് ) എന്നിവർ സംസാരിച്ചു.
Discussion about this post