കൊച്ചി: എളമക്കര ഭാസ്കരീയം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഓർഗനൈസർ എഡിറ്റർ ഡോ: പ്രഫുല്ല കേത്കർ കൊച്ചിയിലെ പ്രമുഖ അലോപ്പതി – ആയുർവേദ ഡോക്ടർ രാഹുൽ ലക്മണിൽ നിന്ന് ആദ്യ വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൊച്ചി മഹാനഗരത്തിലെ പ്രചാര മാസത്തിനു തുടക്കം കുറിച്ചു.1946ൽ പ്രാരംഭം കുറിച്ച ഓർഗനൈസർ വാർത്ത വാരിക ഇന്ന് ഇന്ത്യയിലെ മാധ്യമ രംഗത്ത് ദേശീയ വിഷയങ്ങളിൽ ശ്രദ്ധേയമായ ചിന്താധാരകൾക്ക് കളമൊരുക്കുകയാണ്. സംസ്ഥാനങ്ങളിലെ ഒട്ടേറെ വിഷയങ്ങൾ ഏറ്റെടുത്ത് അവയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കഴിഞ്ഞു. ദക്ഷിണേന്ത്യയിൽ പ്രത്യേക എഡിഷൻ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഓർഗനൈസർ എന്ന് പ്രഫുല്ല കേത് കർ അറിയിച്ചു. ചടങ്ങിൽ ദക്ഷിണ ക്ഷേത്രീയ പ്രചാർ പ്രമുഖ് ജെ.ശ്രീറാം, എറണാകുളം വിഭാഗ് കാര്യവാഹ് എൻ.എസ്.ബാബു, കൊച്ചി മഹാനഗർ പ്രചാർ പ്രമുഖ് ആർ.സുധേഷ് എന്നിവർ സംസാരിച്ചു.














