VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സനാതനധര്‍മം സത്യവും ശാശ്വതവും: അഡ്വ. എന്‍. വെങ്കിട്ടരാമന്‍

VSK Desk by VSK Desk
24 September, 2023
in കേരളം
ShareTweetSendTelegram

പാലക്കാട്: സനാതനധര്‍മത്തെ ആര്‍ക്കും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിന്റെ കാവല്‍ക്കാരന്‍ ദൈവമാണെന്നും സുപ്രീം കോടതി അഡീ. സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. വെങ്കിട്ടരാമന്‍ പറഞ്ഞു. കേരള ബ്രാഹ്മണസഭയുടെ ബ്രാഹ്മിന്‍സ് ഗ്ലോബല്‍ മീറ്റിന്റെ രണ്ടാംദിനത്തില്‍ ‘ലോകസംസ്‌കാരം വേദപാരമ്പര്യത്തിലൂടെ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതനധര്‍മം അനശ്വരമാണ്. അതിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിലേക്ക് ഇത് പകര്‍ന്നുനല്‍കാന്‍ നമുക്ക് കഴിയുന്നില്ലെന്നത് ഖേദകരമാണ്. ജീവിതമെന്നത് ധര്‍മം, അര്‍ഥം, കാമം എന്നിവയിലധിഷ്ഠിതമാണ്. എന്നാലിക്കാലത്ത് കണികാണാന്‍ കിട്ടാത്ത ഗുണം ധര്‍മമാണ്. ആത്മീയ ജീവിതത്തില്‍ സ്വാര്‍ഥതയുടെ ഒരു കണികയെങ്കിലുമുണ്ടെങ്കില്‍ മോക്ഷം ലഭിക്കില്ലെന്നും വെങ്കട്ടരാമന്‍ പറഞ്ഞു. വേദ പാരമ്പര്യത്തിന്റെ അടിസ്ഥാന ലക്ഷ്യം സത്യമാണ്.

അതേസമയം, ആഗോളവത്ക്കരണത്തിന്റെ ഭാഗമായി ലോകത്തെമ്പാടും സത്യത്തിന് ക്ഷയം സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശങ്കകളും ആകുലതകളുമില്ലാത്ത ജീവിതമാണ് വേദപാരമ്പര്യം ഉറപ്പുനല്കുന്നത്. ത്യജിക്കാനും സഹിക്കാനും കഴിവുള്ളവര്‍ക്കെ ജീവിതത്തില്‍ മുന്നേറാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ വിഷയങ്ങളില്‍ പ്രദീപ്കുമാര്‍, ഡോ. ബി. മഹാദേവന്‍, പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, ഡോ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രികള്‍, കെ.വി. ശര്‍മ, ഡോ. എം.എ. അള്‍വാര്‍, ഷെഫാലി വൈദ്യ, ഡോ. ഡി.കെ. ഹരി, ഡോ. പദ്മജ സുരേഷ്, ഡോ. ഡി.കെ. ഹേമഹരി, പ്രൊഫ. പരമേശ്വര്‍ പി. അയ്യര്‍, ഗണേഷ് പദ്മനാഭന്‍, രാമ ഭരദ്വാജ്, ഡോ. ആനന്ദ ശങ്കര്‍ ജയന്ത്, ഡോ. ടി.എസ്. കല്യാണരാമന്‍, ഡോ. ആര്‍.വി. രമണി, കരിമ്പുഴ രാമന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്യും. കേരള ബ്രാഹ്മണ സഭ സംസ്ഥാന അധ്യക്ഷന്‍ കരിമ്പുഴ രാമന്‍ അധ്യക്ഷത വഹിക്കും.ടിവിഎസ് ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ഗോപാല്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയാവും. ഗ്ലോബല്‍ അച്ചീവേഴ്‌സിനുള്ള അവാര്‍ഡ് വി.കെ. സിങ് സമ്മാനിക്കും.

Share6TweetSendShareShare

Latest from this Category

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

ശബരിമല സ്വർണക്കൊള്ള: കൂടുതൽ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി

ഹിന്ദു രാഷ്ട്രത്തിൻ്റെ മഹോന്നതിയാണ് സംഘത്തിൻ്റെ ദൗത്യം : പി ആർ സജീവ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ.പത്മകുമാർ അന്തരിച്ചു; സംസ്കാരം നാളെ തുറവൂരിൽ

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

ശബരിമല സ്വർണക്കൊള്ള: കൂടുതൽ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയയ്ക്കാൻ ഹൈക്കോടതി അനുമതി നൽകി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies