തൃപ്പൂണിത്തുറ: തപസ്യ കലാസാഹിത്യ വേദി തൃപ്പൂണിത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവ-നവ കവികളുടെ സംഗമം സംഘടിപ്പിച്ചു. സാഹിത്യകാരനും ചാക്യാർകൂത്ത് കലാകാരനുമായ രമേശൻ തമ്പുരാൻ ‘കുടജാദ്രിയിലെ ശിവരാത്രി’ എന്ന സ്വന്തം കവിത ആലപിച്ച് ഉദ്ഘാടനം നിർവഹിച്ചു ലേഖ കാക്കനാട്ട്, കൊച്ചനിയൻ എരൂർ, രാമഭദ്രൻ തമ്പുരാൻ, കെ. കൃഷ്ണകുമാർ, ഗിരിജൻ ആചാരി, സത്കല വിജയൻ, സുനിൽ രാജ് സത്യ, നിർമല മണിയപ്പൻ, കെ.ജി. ശ്രീകുമാർ എന്നീ കവികൾ സ്വന്തം കവിതകൾ ചൊല്ലി.
ആർ.എൽ.വി. ശ്രീനാഥ്, മധുസൂദനൻ നായരുടെ ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിത അവതരിപ്പിച്ചു. തപസ്യ യൂണിറ്റ് പ്രസിഡന്റ് എം. എൽ. രമേശ് അധ്യക്ഷത വഹിച്ചു. ഷിബു തിലകൻ, തപസ്യ സംസ്ഥാന സെക്രട്ടറി കെ സതീഷ് ബാബു, പരിസ്ഥിതി പ്രവർത്തകൻ ഡോ. സി. എൻ ജോയ്, ഭാരതീയ വിചാരകേന്ദ്രം ജനറൽ സെക്രട്ടറി സുകേഷ് ഷേണായ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി മുരളികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.













