കോഴിക്കോട്: തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പതിമൂന്നാമത് സഞ്ജയന്‍ പുരസ്‌കാരം പി.ആര്‍. നാഥന്. 50,000 രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പി.ആര്‍. നാഥനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു.
പി. ബാലകൃഷ്ണന്‍, യു.പി. സന്തോഷ്, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. നവംബര്‍ നാലിന് കോഴിക്കോട്ടെ ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി ദേശീയ സംഘടനാ കാര്യദര്‍ശി അഭിജിത്ത് ഗോഖലെ പുരസ്‌കാരം സമ്മാനിക്കും.
Discussion about this post